മലയാള ചിത്രം 2018 – എവരിവൺ ഈസ് എ ഹീറോ മെയ് 5 നാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് നാലാഴ്ചക്കുള്ളിൽ ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം നേടിയിരുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ആഗോള ബോക്സ് ഓഫീസിൽ “ലോകമെമ്പാടുമായി 200 കോടി രൂപ കടക്കുന്ന ആദ്യ മലയാള ചിത്രം.” “എല്ലാവർക്കും നന്ദി #2018Everyone IsAHero” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പായി അണിയറപ്രവർത്തകർ ചേർത്തിരിക്കുന്നത്.
2018 കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തിരിക്കുന്നത്. ദുരന്തത്തിൽ ഒരുപാട് പേർ മരിക്കുകയും ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സമാനതകളില്ലാത്ത ദുരന്തമാണ് അന്ന് കേരളം നേരിട്ടത്.
2018ൽ ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, കലൈയരശൻ, അജു വർഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2018 ഒടിടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് സിനിമാ ഹാളുകൾ അടച്ച് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
Post Your Comments