കശ്മീർ ഫയൽസ് നിർമ്മാതാവ് അഭിഷേക് അഗർവാൾ, പ്രഭാസിന്റെ ഇതിഹാസ പുരാണ ചിത്രമായ ആദിപുരുഷിന്റെ പതിനായിരത്തിലധികം സിനിമാ ടിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
അഭിഷേക് തെലങ്കാനയിലുടനീളമുള്ള സർക്കാർ സ്കൂളുകൾക്കും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ടിക്കറ്റ് നൽകും. പതിനായിരത്തിലധികം സിനിമാ ടിക്കറ്റുകൾ സൗജന്യമായാണ് ഇവർക്ക് നൽകുക.
“ഈ ജൂണിൽ നമുക്ക് ഏറ്റവും ശ്രേഷ്ഠമായ ഒന്ന് ആഘോഷിക്കാം, മര്യാദ പുരുഷോത്തമനെ നമുക്ക് ആഘോഷിക്കാം, നമുക്ക് ആദിപുരുഷ് ആഘോഷിക്കാം. ഭഗവാൻ ശ്രീരാമന്റെ ഓരോ അധ്യായവും മനുഷ്യരാശിക്ക് പാഠമാണ്. ഈ തലമുറ ശ്രീരാമനെക്കുറിച്ച് പഠിക്കുകയും അദ്ദേഹത്തിന്റെ ദൈവിക കാൽപ്പാടുകൾ പിന്തുടരുകയും വേണം. 10,000+ ടിക്കറ്റുകൾ (തെലങ്കാനയിലുടനീളം) എല്ലാ സർക്കാർ സ്കൂളുകൾക്കും അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും സൗജന്യമായി നൽകുമെന്നാണ് പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്.
വൻ വരവേൽപ്പാണ് നിർമ്മാതാവിന്റെ ഈ ഉദ്യമത്തിന് ജനങ്ങൾ നൽകുന്നത്. ആദിപുരുഷ് ചിത്രത്തിൽ ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോനും ലക്ഷ്മണനായി സണ്ണി സിംഗ് അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ജൂൺ 16ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ് പ്രഭാസ് – റാം ഔട്ട് ചിത്രം ആദിപുരുഷ്.
Post Your Comments