നടൻ മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം. പ്രണവ് മോഹൻലാൽ അഭിനയിച്ച ‘ഹൃദയം’ എന്ന ചിത്രത്തിലെ ‘നഗുമോ’ എന്ന ഗാനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
‘നഗുമോ’ ഗാനരംഗത്തില്‍ കല്യാണി ബീഫ് കഴിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടു സ്വാതി ബെല്ലം പങ്കുവച്ച ട്വീറ്റ് ആണ് വിവാദത്തിനു കാരണം. ‘ബീഫ് കേരളത്തിന്റെ ദേശീയ വിഭവമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അവര്‍ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കില്‍ അവരുടെ സര്‍ക്കാര്‍ സിനിമ നിരോധിക്കും. എന്നാല്‍, പവിത്രമായ തെലുങ്ക് രാമ സങ്കീര്‍ത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന്റെ ആവശ്യകത എന്താണ്. ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ ആരാണ് മല്ലുവുഡിന് അവകാശം നല്‍കിയത്, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ മോഹന്‍ലാലിന്റെ മകനും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് അഭിനയിക്കുന്നത്’- എന്ന സ്വാതി ബെല്ലത്തിന്റെ ട്വീറ്റുകൾ ചർച്ചയായതോടെ മോഹന്‍ലാലിനെതിരെയും കടുത്ത രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.
READ ALSO: വിക്രമിനെ ചുംബിച്ചപ്പോൾ ഛർദ്ദിക്കാനാണ് വന്നത്: വെളിപ്പെടുത്തലുമായി ഐശ്വര്യ
മോഹന്‍ലാല്‍ മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കില്ല. മോഹന്‍ലാല്‍ പത്തരമാറ്റ് സങ്കി എന്നിങ്ങനെയുള്ള കമന്റുകളാണ് നിറയുന്നത്.
Post Your Comments