
കാർ അപകടത്തിൽപ്പെട്ട് സിനിമാ ആർട്ടിസ്റ്റും ടെലിവിഷൻ താരവുമായ കൊല്ലം സുധി മരിക്കുകയും മറ്റ് മൂന്ന് കലാകാരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുധി (39), ഉല്ലാസ് അരൂർ, ബിനു അടിമാലി, മഹേഷ് എന്നിവർ സഞ്ചരിച്ചിരുന്ന കാർ കൈപ്പമംഗലത്ത് വച്ച് അപകടത്തിൽ പെടുകയായിരുന്നു.
അതേസമയം സുധിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വിവിധ ടെലിവിഷൻ പ്രോഗ്രാമുകളിലെ കോമഡി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനായിരുന്നു സുധി. സിനിമകളിലും സുധി അഭിനയിച്ചിരുന്നു. വടകരയിൽ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. കാറിന്റെ മുൻസീറ്റിൽ ഇരുന്ന സുധിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
സ്വകാര്യ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന മലയാളം ടിവി ഷോയിലെ ജനപ്രിയ സാന്നിധ്യമായിരുന്നു സുധി. മലയാളം ചിത്രങ്ങളിലും സുധി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ അഭിനയത്തിന് അംഗീകാരം ലഭിക്കുന്നതിന് മുമ്പ് 2015 ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. കേശു ഈ വീടിന്റെ നാഥനിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അതിന്റെ സങ്കടം കാണുമ്പോഴൊക്കെ പങ്ക് വെയ്ക്കുമായിരുന്നു. തമ്മിൽ കാണുമ്പോൾ സ്നേഹത്തോടെ നിഷ്കളങ്കമായി സുധി നീട്ടി വിളിക്കും. ‘അണ്ണാ’ ആ വിളി ഇനിയില്ല എന്നോർക്കുമ്പോൾ മനസ്സ് വിങ്ങുന്നുവെന്ന് തിരക്കഥാകൃത്ത് സുനീഷ് വാരനാട്.
കുറിപ്പ് വായിക്കാം
‘ചിരി’ യുടെ പിന്നാമ്പുറത്തെ കണ്ണീർകഥകൾ. ഞങ്ങളുടെ ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനി’ലെ ‘ഞാനെന്തിനാണിനി എക്സ്പ്രഷനിട്ട് ചാകുന്നത്’ എന്ന ഒറ്റ ഡയലോഗ് ഡെലിവറിയിലുണ്ട് സുധിയുടെ പ്രതിഭാസ്പർശം.
തീയറ്ററുകളിൽ ഏറെ ചിരിയുണ്ടാക്കിയ രംഗമായിരുന്നു അത്. എന്റെ ‘മോഹൻലാലി’ൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ഷൂട്ടിംഗിനായി രണ്ട് തവണ വന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ആ കഥാപാത്രം ചെയ്യാൻ സുധിക്ക് സാധിച്ചില്ല.
അതിന്റെ സങ്കടം കാണുമ്പോഴൊക്കെ പങ്ക് വെയ്ക്കുമായിരുന്നു. തമ്മിൽ കാണുമ്പോൾ സ്നേഹത്തോടെ നിഷ്കളങ്കമായി സുധി നീട്ടി വിളിക്കും.
‘അണ്ണാ’ ആ വിളി ഇനിയില്ല എന്നോർക്കുമ്പോൾ മനസ്സ് വിങ്ങുന്നു.
”എക്സ്പ്രഷനുകളില്ലാത്ത’ ലോകത്തേക്ക് മടങ്ങിയ പ്രിയ കൂട്ടുകാരന്, സഹപ്രവർത്തകന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
Post Your Comments