പ്രണയ വിവാഹത്തിന് പിന്നാലെ സീരിയല്‍ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും വേര്‍പിരിഞ്ഞിരിക്കുകയാണ്. വെറും പതിനഞ്ചു ദിവസങ്ങൾ മാത്രം നില നിന്ന ദാമ്പത്യം അവസാനിപ്പിക്കുന്നതിന് പിന്നാലെ ഇരുവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.
വിഷ്ണുകാന്തുമായുള്ള ബന്ധം വേണ്ടെന്ന് വെച്ച് വീട്ടിലേക്ക് തിരിച്ചു പോയ സംയുക്ത വിവാഹ ശേഷം വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു, ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചു, ബെഡ്റൂമില്‍ ക്യാമറ വെക്കാമെന്ന് പറഞ്ഞു, പോണ് ചിത്രങ്ങള്‍ കാണാൻ നിര്‍ബന്ധിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി. തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കി വിഷ്ണുകാന്തും രംഗത്തെത്തി. താൻ സെക്സിന് അടിപ്പെട്ട വ്യക്തിയല്ലെന്നും സംയുക്തയുടെ വാദങ്ങള്‍ തെറ്റാണെന്നും വിഷ്ണുകാന്ത് പറയുന്നു.
‘എന്നെപറ്റി വളരെ മോശമായി കുടംബത്തോടെയിരുന്ന് സംസാരിക്കുകയാണ്. ബെഡ് റൂമില്‍ ക്യാമറ വെക്കണമെന്ന് ഞാൻ പറഞ്ഞെന്ന് പറയുന്നു. അത് കേട്ടപ്പോള്‍ എനിക്ക് വല്ലാതെ തോന്നി. ആരാണ് അങ്ങനെയൊക്കെ വിചാരിക്കുക. കുടുബമായിരുന്നു എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സെക്സ് ഗുളികകള്‍ കഴിക്കുന്നുണ്ടെന്നാണ് അവളുടെ അച്ഛൻ പറഞ്ഞത്. ഞാൻ പരിശോധനയ്ക്ക് തയ്യാറാണ്. ഞാനവ ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ എന്ത് പറഞ്ഞാലും അനുസരിക്കാം. എന്തിനാണിങ്ങനെ കള്ളം പറയുന്നത്. മറ്റൊരു ബന്ധം അവള്‍ക്കുണ്ടായിരുന്നെന്ന് വ്യക്തമാണ്. ഞാൻ പുറത്ത് വിട്ട ശബ്ദരേഖയില്‍ നിന്ന് മനസ്സിലാക്കാം. ഭര്‍ത്താവിനോട് വഴക്കിട്ടാല്‍ അത് പീഡനമാണെന്നാണ് സംയുക്ത പറയുന്നത്. കരഞ്ഞ് പറഞ്ഞാല്‍ എല്ലാം സത്യമാകുമോ. എന്നെ എന്റെ വഴിക്ക് വിട്. ഈ നിലയില്‍ എത്താൻ എത്ര കഷ്ടപ്പെട്ടെന്ന് തനിക്ക് മാത്രമേ അറിയൂ’- വിഷ്ണുകാന്ത് പറഞ്ഞു.
താനുമായി പ്രണയത്തിലായിരുന്ന സമയത്ത് സംയുക്തയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്നും ഇത് സത്യമാണെന്ന് തെളിയിക്കാൻ ചില ഫോണ്‍കോളുകളും നടൻ പുറത്തുവിട്ടിരുന്നു. സംയുക്തയുമായി ബന്ധമുണ്ടായിരുന്നെന്ന് നടൻ രവി തുറന്ന് പറയുന്ന ഓഡിയോയാണ് വിഷ്ണുകാന്ത് മാധ്യമങ്ങൾക്ക് നൽകിയത്.
Post Your Comments