GeneralLatest NewsMollywoodNEWSWOODs

മഹേഷിന്റെ സ്കാന്‍ റിസല്‍ട്ട് വന്നിട്ടില്ല, ബിനുവിന്റെ മുഖത്തിന് പൊട്ടലുണ്ട്: ആരോഗ്യസ്ഥിതിയെക്കുറിച്ച് കലാഭവന്‍ പ്രസാദ്

ബ്ലീഡിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ല.

നടൻ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും മഹേഷിന്റേയും ആരോഗ്യസ്ഥിതിയെക്കുറിച്ച് കലാഭവന്‍ പ്രസാദ്. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബിനുവിന്റെ മുഖത്തിന് ചെറിയ പൊട്ടലുണ്ട്. എന്നാല്‍ ഗുരുതര പ്രശ്നങ്ങളില്ലെന്ന് കലാഭവൻ പ്രസാദ് പറയുന്നു.

READ ALSO: കലാഭവൻ ഷാജോൺ നായകനാകുന്ന സി.ഐ.ഡി.രാമചന്ദ്രൻ റിട്ട. എസ്.ഐ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘സുധിയുടെ കാര്യത്തിലാണ് ഞങ്ങള്‍ക്ക് ഏറ്റവും വലിയ ദുഃഖം. എന്റെ ട്രൂപ്പില്‍ ഉണ്ടായിരുന്ന ആളാണ്. വിദേശ ഷോകളിലെല്ലാം ഞങ്ങള്‍ ഒരുമിച്ച്‌ പങ്കെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെയും നില വലിയ പ്രശ്നങ്ങളില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ല. കാരണം സ്കാൻ ചെയ്തതിന്റെ റിസള്‍ട്ട് വന്നിട്ടില്ല. ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലീഡിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ല. അതുണ്ടെങ്കിലേ നമ്മള്‍ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. വിശ്രമിച്ചാല്‍ മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂ’.- പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

ബിനുവിനു സ്കാനിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടന്നിരുന്നു. തലയില്‍ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും വരുന്ന വിവരം.

ഒരു പരിപാടി കഴിഞ്ഞു തിരികെ വരുന്നതിനിടയിൽ ഇന്നു പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് സുധിയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button