BollywoodCinemaLatest NewsWOODs

ഫിലിംഫെയർ അവാർഡുകൾക്ക് എന്ത് വില, ഞാനത് ബാത് റൂം വാതിലിന് പിടിയാക്കി: വിവാദ പരാമർശവുമായി നസ്റുദ്ദീൻ ഷാ

ഒരു വേഷത്തിനായി കഠിനാധ്വാനം ചെയ്യുന്നവൻ മികച്ച നടനാകും

തനിക്ക് ലഭിച്ച അവാർഡുകൾ കുളിമുറിയുടെ വാതിലുകളുടെ പിടിയായി ഉപയോഗിക്കുകയാണന്ന വിവാദ പരാമർശവുമായി പ്രശസ്ത ബോളിവുഡ് താരം നസിറുദ്ദീൻ ഷാ.

ഇതിന് കാരണമായി നടൻ പറയുന്നത് ഒരു വേഷത്തിനായി കഠിനാധ്വാനം ചെയ്യുന്നവൻ മികച്ച നടനാകും. പിന്നെ ഇൻഡസ്ട്രിയിലെ ഒട്ടനവധി അഭിനേതാക്കളിൽ ഒരാളെ തിരഞ്ഞെടുത്ത് ഈ വർഷത്തെ മികച്ച നടൻ അദ്ദേഹമാണെന്ന് പ്രഖ്യാപിക്കുന്നത് എത്രത്തോളം ശരിയാണെന്നാണ് താരം ചോദിക്കുന്നത്.

ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് നസീറുദ്ദീൻ ഷാ വിവാദപരമായ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ആ അവാർഡുകളിൽ ഞാൻ അഭിമാനിക്കുന്നില്ല. അവസാനം കിട്ടിയ രണ്ട് അവാർഡുകൾ വാങ്ങാൻ പോലും ഞാൻ പോയിട്ടില്ല. അതിനാൽ, ഞാൻ ഒരു ഫാം ഹൗസ് പണിതപ്പോൾ ഈ അവാർഡുകൾ അവിടെ വയ്ക്കാൻ തീരുമാനിച്ചു. ഫിലിം ഫെയർ അവാർഡുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നതിനാൽ വാഷ് റൂമിൽ പോകുന്നയാൾക്ക് രണ്ട് അവാർഡുകൾ വീതം ലഭിക്കും. ബാത് റൂം വാതിലിന് പിടിയാക്കിയിരിക്കുകയാണ് അവാർഡ്. ഈ ട്രോഫികളിൽ ഒരു മൂല്യവും കണ്ടെത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ തവണ കിട്ടിയപ്പോൾ സന്തോഷം തോന്നി. പക്ഷേ, പിന്നീട് എനിക്ക് ചുറ്റും ട്രോഫികൾ കുന്നുകൂടാൻ തുടങ്ങി. ഈ അവാർഡുകൾ ലോബിയിംഗിന്റെ ഫലമാണെന്ന് താമസിയാതെ ഞാൻ മനസ്സിലാക്കി. ഒരാൾക്ക് ഈ അവാർഡുകൾ ലഭിക്കുന്നത് അവരുടെ യോഗ്യത കൊണ്ടായിരിക്കണമെന്നില്ല എന്ന് മനസിലാക്കിയപ്പോൾ അവയിൽ നിന്നെല്ലാം അകന്നുവെന്ന് താരം.

അതിനു ശേഷം എനിക്ക് പത്മശ്രീയും പത്മഭൂഷണും ലഭിച്ചപ്പോൾ എനിക്ക് സന്തോഷമുണ്ട്. എന്നാൽ ഈ മത്സരാധിഷ്ഠിത അവാർഡുകൾ വാങ്ങുകില്ലെന്നും നടൻ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button