മലയാള സിനിമയിലെ ബോൾഡ് താരമാണ് മംമ്ത മോഹന്‍ദാസ്. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് വന്ന മംമ്ത മഹിളാരത്നത്തിന് നല്കിയ അഭിമുഖത്തില്‍ വീണ്ടും ഒരു വിവാഹം ഉണ്ടാകുമേ എന്ന ചോദ്യത്തിന് മറുപടി പറയുന്നു.
‘ഞങ്ങള്‍ ബന്ധം വേര്‍പെടുത്തിയിട്ട് ഒമ്പത് വര്‍ഷമായി. വിവാഹത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. ഇപ്പോള്‍ തുണയ്ക്ക് എന്റെ മാതാപിതാക്കളുണ്ട്. ധാരാളം സുഹൃത്തുക്കളുണ്ട്. ജീവിതത്തില്‍ എന്തൊക്കെ നടക്കണമോ അതൊക്കെ നടക്കട്ടെ’- എന്നാണ് മംമ്തയുടെ മറുപടി.
read also: മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം: രാമസിംഹൻ
ക്യാന്‍സര്‍ ബാധിച്ച കാലത്തെ മനസികവേദനയെക്കുറിച്ചും മംമ്ത അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. ’24-ാമത്തെ വയസിലാണ് ക്യാന്‍സര്‍ രോഗിയായത്. ഇന്നത്തെ ധൈര്യമുള്ള മംമ്ത ആയിരുന്നില്ല അത്. സ്വതന്ത്ര്യം, സ്വതന്ത്ര്യമായ ചുറ്റുപാടുകള്‍ ഒന്നും അനുഭവിക്കാത്ത ഒരു പെണ്ണായിരുന്നു ഞാന്‍. ഇന്ന് എന്റെ ശരീരത്തിന് ഒരു തരത്തിലുള്ള വിശ്രമവും ഞാന്‍ നല്‍കിയില്ല. എപ്പോഴും എഴുന്നേറ്റ് ഓട്ടമായിരുന്നു. ഓടിയോടി സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ദിവസങ്ങള്‍ ചെല്ലുന്തോറും രോഗത്തിന്റെ കാഠിന്യം തന്നെ വേട്ടയാടാന്‍ തുടങ്ങി. ഒരു വര്‍ഷം കഴിഞ്ഞതോടെ ഇനി പിടിച്ച് നില്‍ക്കാനാകില്ല എന്ന അവസ്ഥയിലെത്തി. ഡോക്ടറോട് ചോദിച്ചപ്പോള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാമെന്ന് പറഞ്ഞു. ക്യാന്‍സര്‍ ബാധിച്ച ഭാഗം മാറ്റിയാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് ഡോക്ടര്‍ നല്കിയ മറുപടി. എന്നാല്‍ അത് പരാജയത്തില്‍ കലാശിച്ചു. ഒടുവില്‍ ഒരു അത്ഭുതം സംഭവിച്ചു അമേരിക്കയിലെ ചികിത്സയിൽ ക്യാന്‍സറില്‍ നിന്നും മുക്തയായി.’- മംമ്ത പറയുന്നു
Post Your Comments