തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ഒന്നായിരുന്നു നടൻ അർണവിനെതിരെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധർ രംഗത്ത് എത്തിയത്. ഗർഭിണി ആയ സമയത്ത് ശാരീരികമായി ഉപദ്രവിച്ചുവെന്നും മറ്റു നടിയുമായി അർണവിന് ബന്ധമുണ്ടെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇപ്പോഴിതാ നടനെതിരെ ഗുരുതര ആരോപണങ്ങൾ വീണ്ടും ഉന്നയിച്ചിരിക്കുകയാണ് ദിവ്യ. അര്‍ണവ് സ്ത്രീകളുമായും പുരുഷൻമാരുമായും ബന്ധം വെച്ചെന്നും ഇവരെയെല്ലാം പണത്തിന് വേണ്ടി ഉപയോഗിച്ചെന്നും തന്തി ടിവി എന്ന തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ദിവ്യ പറയുന്നു.
‘പെെലറ്റായ ഒരു യുവാവിനെ അര്‍ണവ് പ്രണയം നടിച്ച് വഞ്ചിച്ചു. ഈ ജസ്റ്റിൻ എന്നാണ് ആ പയ്യന്റെ പേര്. സിംഗപ്പൂരിലാണ്. പൈലറ്റായിരുന്നു. ഇവൻ ഇപ്പോള്‍ ജീവനോടെയില്ല. അതിന് കാരണം അര്‍ണവ് ആണ്’
തുടക്കത്തില്‍ എന്റെ മുന്നില്‍ വെച്ചാണ് ഈ മെസേജുകളെല്ലാം അയച്ചിരുന്നത്. നീ എനിക്ക് ജീവനാണ്. നിനക്ക് ശേഷമേ ഭാര്യയും മക്കളുമുള്ളൂ എന്നൊക്കെ അയച്ചെന്ന് പറഞ്ഞ ദിവ്യ ഈ മെസേജുകള്‍ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുകയും ചെയ്തു.
‘2014 ല്‍ ശക്തി സീരിയല്‍ ചെയ്യുമ്പോള്‍ പരിചയപ്പെട്ടതാണ്. വലിയ തുക അവനോട് വാങ്ങി. അവനെ എല്ലാ തരത്തിലും ഉപയോഗിച്ചു. ആ പയ്യന് ഇവനെ വിട്ട് പോവാൻ കഴിഞ്ഞില്ല. ശക്തി സീരിയലിലെ രണ്ട് നടൻമാരുമായി ജസ്റ്റിൻ ചാറ്റ് ചെയ്തു. അതിന്റെ പേരില്‍ അര്‍ണവ് വഴക്കിട്ടു. ഇതും പറഞ്ഞ് ജസ്റ്റിനെ അര്‍ണവ് അവഗണിച്ചു. ഇതില്‍ തളര്‍ന്ന് പോയ ജസ്റ്റിൻ ആത്മഹത്യ ചെയ്തു. ‘ മരിക്കുന്നതിന് മുമ്പ് ജസ്റ്റിൻ അയച്ച മെസേജുകളും ദിവ്യ കാണിച്ചു. ജസ്റ്റിന്റെ കസിനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി തനിക്ക് മെസേജ് അയച്ചതെന്നും ദിവ്യ വ്യക്തമാക്കി.
‘ഇവൻ കാരണം ഒരാളുടെ ജീവൻ പോയി. ഒരു ജീവന് വിലയില്ലേ. അവൻ പുറത്ത് എത്ര സന്തോഷത്തിലാണ് കഴിയുന്നത്. ഞാൻ കാരണം ഒരു ജീവൻ പോയി എന്ന കുറ്റബോധം അവനില്ല. ഇവന്റെ കൂടെയാണല്ലോ ഞാൻ ജീവിച്ചത്. ഇവൻ ആരുടെ കൂടെയെല്ലാം പോയി എന്തൊക്കെയാണ് ചെയ്ത് വന്നത്. ഇക്കാര്യങ്ങളെല്ലാം പുറത്ത് വന്ന ശേഷം എന്റെ അയല്‍ക്കാരെല്ലാം പറയുന്നത് എന്നെ ദൈവം രക്ഷിച്ചതാണെന്നാണ്. ഒരാള്‍ പറഞ്ഞത് അവൻ പുരുഷ വേശ്യയാണ്, കാശിനായാണ് ഇതെല്ലാം ചെയ്യുന്നത്. നിനക്ക് അവൻ മൂലം അസുഖമൊന്നും വന്നില്ലല്ലോ, അതിന് ദൈവത്തോട് നന്ദി പറയെന്നാണ്,’ ദിവ്യ ശ്രീധര്‍ പറഞ്ഞു.
Post Your Comments