തന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടിയും മോഡലുമായ അമേയ മാത്യു. ഒരാഴ്ച മുമ്പ് വിവാഹ നിശ്ചയത്തില്‍ മോതിരം കൈമാറിയതിന്റെ ചിത്രങ്ങള്‍ അമേയ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു. പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് വരന്‍ ആരാണെന്ന ചർച്ചയുമായി ആരാധകർ രംഗത്തെത്തി. ഇപ്പോഴിതാ, തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വരന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് താരം.
read also: ദിലീപിന്റെയും കാവ്യയുടെയും കൈപിടിച്ച് മാമാട്ടി എന്ന മഹാലക്ഷ്മി സ്‌കൂളിലേക്ക്
‘ഇത്രയും കാലം ആഘോഷിച്ച എന്റെ ബര്‍ത്ത്‌ഡേകളില്‍ ഈ ബര്‍ത്ത്‌ഡേ മാത്രം എനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നു. അതിന്റെ കാരണം, ഈ ബര്‍ത്ത്‌ഡേ മുതല്‍ എന്റെ ലൈഫില്‍ മറ്റൊരാള്‍ കൂടി കടന്നു വരുകയാണ്,’- എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിച്ചത്. കിരണ്‍ കട്ടിക്കാരന്‍ ആണ് അമേയയുടെ വരൻ.
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രദ്ധ നേടിയ അമേയ ആട് 2, ദി പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഖജുരാഹോ ഡ്രീംസ് ആണ് ഇനി അമേയയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
Post Your Comments