സ്ഥിരമായി അമ്മവേഷത്തില്‍ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടി ശാന്തകുമാരി നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ജൂഡ് ആന്തണി ഒരുക്കിയ 2018. നാടകത്തില്‍ നിന്നും അപ്രതീക്ഷിതമായി സിനിമയിലെത്തിയ ശാന്തകുമാരി വര്‍ഷങ്ങളോളം ഹോസ്റ്റലിലായിരുന്നു താമസം. സിനിമയില്ലാത്തതിനാല്‍ ഭക്ഷണത്തിന് പോലും ഒരു കാലത്ത് ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് ജീവിക്കാൻ വേണ്ടി കടകളില്‍ നിന്നും തുണികള്‍ എടുത്ത് വഴിനീളെ നടന്ന് വിറ്റിരുന്നു. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ ഒരു വീട് ഉണ്ടായതിനെക്കുറിച്ച് ശാന്തകുമാരി പങ്കുവച്ചത് ശ്രദ്ധ നേടുന്നു.
തുറുപ്പുഗുലാന്‍ ശേഷമാണ് അഭിനയത്തില്‍ നിന്ന് ശാന്തകുമാരിക്ക് ഇടവേള വന്നത്. തനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്ന് ആരോ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും അതോടെ വിളിച്ച പടങ്ങള്‍ വരെ നഷ്ടപ്പെട്ടുവെന്നും ശാന്തകുമാരി പറയുന്നു.
read also: സംവിധായകന് രാജസേനന് ബിജെപിയിൽ നിന്നും രാജി വയ്ക്കുന്നു, ഇനി സിപിഎമ്മില്‍!!!
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘സിനിമ ഇല്ലാതിരുന്ന സമയത്ത് ഞാൻ ലേഡീസ് ടോപ്പുകള്‍ വാങ്ങി വില്‍ക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം റോഡില്‍ വെച്ച് ദിലീപ് എന്നെ കണ്ടു. അടുത്ത ദിവസം എന്നെ വിളിപ്പിച്ചു. ‘ചേച്ചി ഇങ്ങനെ റോഡില്‍ക്കൂടി നടക്കരുത്. ചേച്ചിയുടെ വില ചേച്ചിക്ക് അറിയാത്തതുകൊണ്ടാെണെന്ന്’ പറഞ്ഞു. ആ സമയത്താണ് ഞാൻ മോഹൻലാലിനെ സമീപിക്കുന്നതും എനിക്കൊരു വീട് വെയ്ക്കുന്നതിന് എല്ലാവരും സഹായിക്കുന്നതും. ദിലീപും അന്ന് സഹായിച്ചു. അഞ്ച് ലക്ഷം രൂപയോളം തന്നു. ഡാൻസറും നടനുമായ വിനീതാണ് ആദ്യം പണം തന്നത്. ശ്രീനിവാസനും വീട് വെക്കാൻ പണം തന്ന് സഹായിച്ചിരുന്നു. സുരേഷ് ഗോപി ഒരു ലക്ഷം തന്നിരുന്നു.
വീടിന് സഹായം ചോദിക്കാനാണ് മോഹൻലാലിനെ കാണാൻ വേണ്ടി ഞാൻ കുറേ നടന്നത്. ഇടക്കൊച്ചിയില്‍ ഒരു ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ ഒരു വിധത്തില്‍ അവിടെയെത്തി. കൈയ്യില്‍ ഒട്ടും പണമുണ്ടായിരുന്നില്ല. അകത്തേക്ക് കയറ്റി വിട്ടില്ല. ഗേറ്റിനിടയില്‍ കൂടി ലാലിനെ നോക്കി. അയ്യോ ശാന്തകുമാരി ചേച്ചിയല്ലേ അവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞ് ലാല്‍ എന്നെ അടുത്തേക്ക് വിളിപ്പിച്ചു. ഞാൻ കരയുകയായിരുന്നു ആ സമയത്ത്. ഞാൻ കാര്യങ്ങള്‍ പറഞ്ഞു.
‘സ്ഥലമുണ്ടോ ചേച്ചിക്കെന്ന് ലാല്‍ ചോദിച്ചു. ഇളയവള്‍ക്ക് എഴുതി കൊടുത്ത സ്ഥലം അവള് എനിക്ക് തിരിച്ചെഴുതി തന്നിരുന്നു. ആ സ്ഥലത്ത് വീട് വെയ്ക്കാൻ സഹായിക്കാൻ ലാല്‍ തന്നെ എല്ലാവരെയും വിളിച്ച് പറഞ്ഞു. അങ്ങനെ ആയിരവും അഞ്ഞൂറും തന്നവര്‍ വരെയുണ്ട്. അങ്ങനെയാണ് എനിക്ക് വീടായത്. വീടിന്റെ പേര് അമ്മവീടെന്നാണ്. മൂന്ന് നാല് മാസം കൊണ്ട് വീട് പണി പൂര്‍ത്തിയായി’, സന്തോഷത്തോടെ ശാന്തകുമാരി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.
Post Your Comments