BollywoodCinemaLatest NewsWOODs

വിവാഹ ജീവിതത്തിന്റെ അൻപതാം വർഷം ആഘോഷമാക്കി അമിതാഭ് ബച്ചനും ജയയും: വൈറൽ ചിത്രങ്ങൾ

ഗുഡ്ഡിയുടെ സെറ്റിൽ വച്ചാണ് അമിതാഭും ജയയും ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്

ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. മെഗാസ്റ്റാർ ഇന്ന് തന്റെ ഭാര്യ ജയ ബച്ചനൊപ്പം തന്റെ 50-ാം വാർഷികം ആഘോഷിക്കുകയാണ്.

ജയയുടെ കരിയറിലെ നിർണായക ചിത്രമായി മാറിയ റിഷികേശ് മുഖർജിയുടെ ഗുഡ്ഡിയുടെ സെറ്റിൽ വച്ചാണ് അമിതാഭും ജയയും ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. എന്നാൽ അമിതാഭ് സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. സഹനടനായിരുന്നില്ലെങ്കിലും താരത്തിന്റെ കരുതലും നൻമയും കുറഞ്ഞ സമയം കൊണ്ട് ജയക്ക് ഇഷ്ടമാകുകയായിരുന്നു.

2002ൽ പുറത്തിറങ്ങിയ ‘ടു ബി ഓർ നോട്ട് ടു ബി: അമിതാഭ് ബച്ചൻ’ എന്ന പുസ്തകത്തിൽ ബിഗ് ബിയുടെ ഗുഡ്ഡിയിലെ കാസ്റ്റിംഗിൽ താൻ ‘രഹസ്യമായി’ സന്തോഷിക്കുന്നുണ്ടെന്ന് ജയ ബച്ചൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. സാധാരണ നായക-നായിക റൊമാന്റിക് വിഷയങ്ങൾ കൈകാര്യം ചെയ്യാത്ത ഒരു ചിത്രത്തിന് അമിതാഭിനെ പോലൊരാൾ അനുയോജ്യനായിരിക്കുമെന്ന് തോന്നിയതായും താരം വ്യക്തമാക്കി.

1973 ജൂൺ 3 ന് മുംബൈയിലെ ജയയുടെ ബന്ധുവീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ അമിതാഭും ജയയും വിവാഹിതരായി. ദമ്പതികൾക്ക് 1974-ൽ മകൾ ശ്വേതയും 1976-ൽ മകൻ അഭിഷേകും ജനിച്ചു. അമിതാഭ് പങ്കുവച്ച ജയയുമൊന്നിച്ചുള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലായി മാറി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button