GeneralLatest NewsNEWSTV Shows

ഞാൻ അയാളെ അടിച്ചു, എനിക്കും ഒരു മകള്‍ ഉള്ളതാണ്: മാളിൽവച്ച് അശ്ലീല രീതിയിൽ പെരുമാറിയ വ്യക്തിയെക്കുറിച്ചു ദേവു

ആ സമയത്ത് എന്നെ കണ്ണില്‍ നോക്കിതന്നെ ആയാള്‍ ആ ആംഗ്യം കാണിച്ച്‌ കൊണ്ടേയിരുന്നു

ബിഗ് ബോസ് അഞ്ചാം സീസണിൽ മത്സരാർത്ഥിയായിരുന്നു ദേവു. ഷോയിൽ നിന്നും പുറത്തായ ദേവു ഇപ്പോഴിതാ തനിക്ക് കൊച്ചി ലുലു മാളില്‍ വച്ച്‌ നടന്ന മോശം പ്രവര്‍ത്തിയെ ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്തിരിക്കുകയാണ്. ലുലു മാളില്‍ വച്ച്‌ ‍ഡ്രൈവറായ ഒരാള്‍ തന്നോട് മോശമായ ആംഗ്യം കാണിച്ചുവെന്നാണ് ദേവു പറയുന്നത്. അയാള്‍ക്ക് ഒരടി തനിക്ക് കൊടുക്കേണ്ടി വന്നെന്നും ദേവു പറഞ്ഞു.

read also: വിഷ്ണുകാന്ത് ജെന്റില്‍മാൻ, നടനെതിരെ ഭാര്യ ഉയർത്തിയ ലൈംഗിക വൈകൃത ആരോപണങ്ങൾ തള്ളി നടി റീഹാന

ദേവു സംഭവത്തെക്കുറിച്ച് പങ്കുവച്ചത് ഇങ്ങനെ,

ഇന്ന് വൈകുന്നേരം ലുലു മാളില്‍ വച്ചാണ് സംഭവം നടക്കുന്നത്. എനിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഓട്ടോയുടെ ബില്ല് സുഹൃത്ത് കൊടുക്കുന്നതിനിടെ ഞാൻ പാര്‍ക്കിങ്ങിലേക്ക് മാറി നിന്നു. ആ സമയം ഒരു വ്യക്തി എന്റെ കണ്ണില്‍ നോക്കിക്കൊണ്ട് തന്നെ മോശമായൊരു ആംഗ്യം കാണിച്ചു. ആദ്യം ചുണ്ടിലൊക്കെ ചൂട് അടിക്കുമ്ബോള്‍ ചെയ്യുന്നത് പോലെ എന്നാണ് കരുതിയത്. മനുഷ്യസഹജം ആണെന്നാണ് ചിന്തിച്ചത്.

പക്ഷേ ആ സമയത്ത് എന്നെ കണ്ണില്‍ നോക്കിതന്നെ ആയാള്‍ ആ ആംഗ്യം കാണിച്ച്‌ കൊണ്ടേയിരുന്നു. എന്റെ അടുത്തു കൂടെ ആയാള്‍ കടന്ന് പോയപ്പോള്‍ ഞാൻ പുറകെ പോയി. ഇതിനിടയില്‍ എന്റെ ഗസ്റ്റ് അകത്തുണ്ട് എന്ന് സെക്യൂരിറ്റിയോട് ഇയാള്‍ പറഞ്ഞപ്പോഴാണ് ആള് ഡ്രൈവര്‍ ആണെന്ന് മനസിലായത്. ഒരു സ്ത്രീയോടും കാണിക്കാൻ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്. ഞങ്ങള്‍ അയാളെ പിടിക്കാൻ പോകുന്നത് പോലെ നടന്നപ്പോള്‍, ആയാള്‍ മാളില്‍ നിന്നും ഇറങ്ങിയോടി.

ആ സമയത്ത് ലുലുവിലെ സെക്യൂരിറ്റി അയാളെ ബ്ലോക്ക്ചെയ്തു. അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാളെ ബ്ലോക്ക് ചെയ്ത സെക്യൂരിറ്റിയോട് താങ്ക്സ് ഉണ്ട്. ഇയാള് ചെന്ന് തന്നെ രണ്ട് പേര് ഫോളോ ചെയ്യുന്നുണ്ടെന്ന് സെക്യൂരിറ്റിയോട് പറഞ്ഞു. ഞാൻ കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു. ഒരടി പൊട്ടി. എനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ല. ബിപിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാൻ എടുത്ത് ചോദിച്ച്‌ കഴിഞ്ഞപ്പോഴാണ് അയാള്‍ ഒടുവില്‍ സമ്മതിച്ചത്. ക്ഷമിക്കണം എന്നും പറഞ്ഞു. ഞാൻ അയാളെ അടിച്ചു. എനിക്കും ഒരു മകള്‍ ഉള്ളതാണ്. ഇയാള്‍ ചെയ്ത പ്രവൃത്തി എത്ര സ്ത്രീകള്‍ക്ക് അറിയാം എന്നെനിക്കറിയില്ല. അയാള്‍ അഭിനയിച്ച്‌ അങ്ങ് തകര്‍ക്കുകയാണ്. അവിടെ വച്ച്‌ ഞാൻ ക്ഷമിച്ച്‌ വിട്ടിരുന്നെങ്കില്‍ മുന്നോട്ട് എന്താകും എന്നെനിക്കറിയില്ല. ഒടുവില്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഞാൻ പരാതി കൊടുത്തു. കേസ് ഫയല്‍ ചെയ്യാൻ പോകുവാണ്. കോതമംഗലം സ്വദേശിയായ ഡ്രൈവര്‍ ആണ് അയാള്‍.

shortlink

Related Articles

Post Your Comments


Back to top button