തമിഴ് സീരിയൽ രംഗത്ത് ഏറെ ചർച്ചയായ താര പ്രണയമായിരുന്നു നടൻ വിഷ്ണു കാന്തും സംയുക്തയുമായുള്ളത്. എന്നാൽ ഇരുവരും വിവാഹം കഴിഞ്ഞു ദിവസങ്ങൾക്കകം പിരിഞ്ഞു. വിഷ്ണു തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു സംയുക്തയുടെ ആരോപണം. അതിനിടെ വിഷ്ണുകാന്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി റീഹാന.
നിരവധി പരമ്പരകളില്‍ വിഷ്ണുവിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് റീഹാന. വിഷ്ണുകാന്ത് ഒരു ജെന്റില്‍മാൻ ആണെന്നും സെറ്റില്‍ മറ്റു സ്ത്രീകളോടൊന്നും സംസാരിക്കുന്നതായി കണ്ടിട്ടില്ലെന്നും നടി പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റീഹാന ഇക്കാര്യം പറഞ്ഞത്.
read also: ‘ബേട്ടി ബചാവോ’ എന്നെഴുതിവെച്ച തെരുവുകളിലൂടെ നമ്മുടെ പെണ്മക്കള്‍ വലിച്ചിഴക്കപ്പെടുന്നു: ഡബ്ല്യു.സി.സി
‘ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ നിന്നാണ് ഞാൻ ഇത് പറയുന്നത്. വിഷ്ണു ഒരു ജെന്റില്‍മാനാണ്. അദ്ദേഹം സെറ്റില്‍ ഒരു നടിയുമായും സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. എന്നോട് പോലും രണ്ടേ രണ്ടു വാക്കേ സംസാരിക്കൂ. അതും സീൻ വരുന്നതിന് മുൻപ്. കഷ്ടപ്പാടുകളിലൂടെ വളര്‍ന്ന് വന്ന അയാള്‍ക്ക് ഇത് സഹിക്കാൻ കഴിയുന്നതായിരിക്കില്ല’,
‘ജീവിതം ഒന്നേയുള്ളു. അത് നല്ല രീതിയില്‍ വന്നില്ലെങ്കില്‍, അടുത്ത തവണ എന്ത് എങ്ങനെ സംഭവിക്കുമെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് ഇതില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തീരുമാനം എടുക്കുന്നതാകും ഉചിതം. ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ജീവിതം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പേഴ്സണല്‍ നമ്പര്‍ പോലും എന്റെ പക്കലില്ല. എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
വിഷ്ണു, സംയുക്ത, രവി. ഇവരുടെ മൂന്ന് പേരുടെയും കൂടെ താൻ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരുമിച്ച് ജോലി ചെയ്തതില്‍ നിന്ന് എനിക്ക് അയാളെ അറിയാം എന്നത് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ഒരു ഇടത്തരം കുടുംബത്തില്‍ നിന്ന് വന്ന വിഷ്ണു ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അയാള്‍ ഒരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായി പെട്ടെന്ന് ഒരു കല്യാണത്തിലേക്ക് നീങ്ങി. ഇപ്പോള്‍ അവൻ വലിയ സമ്മര്‍ദ്ദത്തിലാണ്’- റീഹാന പറഞ്ഞു.
Post Your Comments