![](/movie/wp-content/uploads/2023/06/nisa.jpg)
സ്‌റ്റേജ് ഷോക്കിടെ പ്രശസ്ത ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു. ബീഹാറിലെ സരണ്‍ ജില്ലയിലെ സെൻദുര്‍വ ഗ്രാമത്തില്‍ നടന്ന പരിപാടിയ്ക്കിടയിലായിരുന്നു സംഭവം.
ഇടത് തുടയില്‍ വെടിയേറ്റ നിഷ ഉപാധ്യായയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
read also: കൈവിഷം കൊടുത്തു, ദുർമന്ത്രവാദം ചെയ്തു, ആരോപണങ്ങൾക്ക് മറുപടിയുമായി നടി നീമ ചന്ദ്രൻ
ഷോയില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും ജന്ത ബസാര്‍ സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നസറുദ്ദീൻ ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments