CinemaKollywoodLatest NewsWOODs

ആടിത്തകർക്കാൻ ‘പേട്ട റാപ്’: പ്രഭുദേവ – എസ്ജെ സിനു ചിത്രത്തിന് തുടക്കമായി

ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും പേട്ട റാപ്

ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്‌ചിത്രത്തിൻറെ പൂജ ചെന്നൈയിൽ നടന്നു. ‘പേട്ട റാപ്’ എന്നാണ് ചിത്രത്തിൻറെ പേര്. പ്രഭുദേവ നായകനാകുന്ന സിനിമയിൽ വേദികയാണ് നായിക. പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും ഇത്.

“പാട്ട്, അടി, ആട്ടം – റിപ്പീറ്റ്” എന്നാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. സിനിമയുടെ യഥാർത്ഥ സ്വഭാവവും ട്രീറ്റ്‌മെന്റും ഈ ടാഗ്‌ലൈനിലൂടെ വ്യക്തമാകുന്നു. പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിന്റെ ചിത്രീകരണം ജൂൺ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്.

ജിബൂട്ടി, തേര് എന്നീ മലയാളചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ് ജെ സിനു ആദ്യചിത്രം ഒരുക്കുമ്പോൾ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, അരുൾദാസ്, മൈം ഗോപി, റിയാസ് ഖാൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡിനിൽ പി കെയാണ് പേട്ട റാപ്പിൻറെ തിരക്കഥ. ഛായാഗ്രഹണം ജിത്തു ദാമോദർ. ഡി ഇമാൻ സംഗീതം നൽകുന്ന അഞ്ചിലധികം പാട്ടുകൾ ഈ ചിത്രത്തിൻറെ ഹൈലൈറ്റായിരിക്കും. എ ആർ മോഹനാണ് കലാസംവിധാനം. എഡിറ്റർ സാൻ ലോകേഷ്.

ചീഫ് കോ ഡയറക്ടർ – ചോഴൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – എം എസ് ആനന്ദ്, ശശികുമാർ എൻ, ഗാനരചന – വിവേക, മദൻ കാർക്കി, പ്രോജക്‌ട് ഡിസൈനർ – തുഷാർ എസ്, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ – സഞ്ജയ് ഗസൽ, വസ്ത്രാലങ്കാരം – അരുൺ മനോഹർ, മേക്കപ്പ് – അമൽ ചന്ദ്രൻ, സ്റ്റിൽസ് – സായ് സന്തോഷ്,വി എഫ് എക്‌സ് – വിപിൻ വിജയൻ, ഡിസൈൻ – മനു ഡാവിഞ്ചി, പി ആർ ഓ: പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments


Back to top button