ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് എആർ റഹ്മാൻ. ആർ ആർ ആറിലെ നാട്ടു നാട്ടു ഗാനം ഓസ്കാർ നേടിയ പശ്ചാത്തലത്തിലാണ് താരം ഇത്തരത്തിൽ ആവശ്യപ്പെട്ടത്.
ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പതാക പാറിപ്പറക്കണമെന്നും എ ആർ റഹ്മാൻ ആവശ്യപ്പെട്ടു. നമ്മുടെ ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കേണ്ടതുണ്ട്. ഇതിനായി എല്ലാ കലാകാരൻമാരും ഒറ്റക്കെട്ടായി നിൽക്കുകയും പരിശ്രമിക്കുകയും വേണം.
ഓസ്കാർ വേദിയിലടക്കം തിളങ്ങിയ നാട്ടു നാട്ടു ഗാനത്തിന് ലോകമെമ്പാടും വൻ സ്വീകരണമാണ് ലഭിച്ചത്. ഗാനം കൊറിയയിലടക്കം വമ്പൻ ഹിറ്റായി മാറിയിരുന്നു.
ഈ ഗാനത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം കൊറിയൻ വിദേശകാര്യ മന്ത്രി അടക്കം സംസാരിച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു എആർ റഹ്മാന്റെ പ്രതികരണം.
എം എം കീരവാണിയുടെ ‘നാട്ടു നാട്ടു’ ഗാനത്തിലൂടെ ഓസ്കാർ പുരസ്കാരം ഇന്ത്യയിലേക്ക് എത്തിയപ്പോൾ ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്ക് അഭിമാനത്തിന്റെ നിമിഷമായത് മാറുകയായിരുന്നു.
അന്ന് ഗോൾഡൻ ഗ്ലോബിന്റെ സുവർണ്ണ ശോഭയിലാണ് കീരവാണി ഓസ്കർ പുരസ്കാരം സ്വീകരിക്കാൻ വേദിയിലേക്ക് കയറിയത്. പുറത്തിറങ്ങിയ നാൾ മുതൽ എല്ലാവരുടെയും ഇഷ്ടം നേടിയ ഗാനമായിരുന്നു നാട്ടു നാട്ടു. സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീമിന്റെയും അല്ലൂരി സീതാരാമ രാജുവിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.
Post Your Comments