തുളസിദാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമാണ് കോളേജ് കുമാരൻ. 2008ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ നായികയായി എത്തിയത് വിമല രാമനാണ്. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ വാങ്ങിയ പ്രതിഫലത്തെ കുറിച്ച് തുളസിദാസ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
READ ALSO: ഹരി ഒരു മദ്യപാനിയല്ല , ആകെയുള്ളത് 5 സെന്റ് സ്ഥലവും ഒരു ചായക്കടയും: കുറിപ്പ്
ഒരു കോടിയാണ് ചിത്രത്തിനായി മോഹൻലാലിന് പറഞ്ഞിരുന്നതെന്നും എന്നാൽ അദ്ദേഹം അത്രയും രൂപ വാങ്ങിയില്ലെന്നും ആണ് തുളസിദാസ് പറയുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിനോട് സംവിധായകന്റെ പ്രതികരണം ഇങ്ങനെ,
‘സാധാരണ ഒരു വര്‍ഷവും രണ്ട് വര്‍ഷവുമൊക്കെ കാത്തിരുന്നിട്ടാണ് അന്ന് മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടുന്നത്. എന്നാല്‍ എനിക്ക് ഒരു മൂന്ന് മാസത്തിനുള്ളില്‍ ഡേറ്റ് കിട്ടി. ഞാന്‍ ചെന്ന് സംസാരിച്ചു. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തു. മൂന്ന് മാസം കൊണ്ട് സിനിമ തുടങ്ങി. ആളുകള്‍ക്ക് അത്ഭുതം. മോഹന്‍ലാലിന് ഒന്നേകാല്‍ കോടി രൂപ കൊടുത്താണ് ഞാന്‍ അഭിനയിപ്പിച്ചതെന്ന് പത്രത്തിൽ വാര്‍ത്ത വന്നു. സത്യത്തില്‍ അന്ന് ഒരു കോടി രൂപ റേറ്റ് സംസാരിച്ചതാണ്. പക്ഷേ ലാലേട്ടന് 95 ലക്ഷം രൂപയേ വാങ്ങിച്ചിട്ടുള്ളൂ. അഞ്ച് ലക്ഷം രൂപ ലാലേട്ടന് പ്രെഡാഡ്യൂസര്ക്ക് റിഡക്ഷന്‍ ചെയ്തു കൊടുത്തു. പത്രത്തിൽ വന്നത് ഒന്നേകാല്‍ കോടിയെന്നും. മോഹന്‍ലാലിന് ഇഷ്ടമില്ലാതെയാണ് ഡേറ്റ് വാങ്ങിയതെന്നൊക്കെ വന്നു. അങ്ങനെയൊന്നുമല്ല. അത് നല്ലൊരു മെസേജ് ഉള്ള സിനിമയായിരുന്നു’,- തുളസിദാസ് പറഞ്ഞു.
Post Your Comments