കൊച്ചി: നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു നടൻ ഹരീഷ്. വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയത്.
നടന്റെ ചികിത്സക്കായി സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു. ചികിത്സ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്.
ഗുരുതരമായ കരൾ രോഗം ആയതിനാൽ കരൾ മാറ്റി വയ്ക്കുക മാത്രമേ ചെയ്യാനുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഷെഫീക്കിന്റെ സന്തോഷം, ജോ ആൻജ് ജോ, ജയ ജയ ജയഹേ, മഹേഷിന്റെ പ്രതികാരം, ജാനേ മൻ, പ്രിയൻ ഓട്ടത്തിലാണ്, മിന്നൽ മുരളി എന്നിങ്ങനെ താരം വേഷമിട്ട സിനിമകൾ അനവധിയാണ്.
ചികിത്സക്കായി എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടൻ ഹരീഷ്. കരൾ ദാനം നൽകാനായി ഹരീഷിന്റെ ഇരട്ട സഹോദരി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. പക്ഷേ ചികിത്സക്ക് വേണ്ടി വരുന്ന ഭീമമായ തുകയായിരുന്നു പ്രശ്നമായി നിന്നിരുന്നത്.
അടുത്തിടെയാണ് താരത്തിന് ചെറിയൊരു വയറുവേദനയുമായി ആശുപത്രിയിലെത്തിക്കുന്നത്, എന്നാൽ ഹരീഷിന് ഗുരുതരമായ കരൾ രോഗമാണെന്ന് കണ്ടെത്തുന്നത് ആശുപത്രിയിലെ ചികിത്സക്ക് ചെന്നപ്പോഴാണ്.
Post Your Comments