ഒരുപാട് വിവാദങ്ങൾക്കൊടുവിൽ വിവാഹിതരായവരാണ് തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവിന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും. ഇരുവരുടെയും വിവാഹത്തിന് ശേഷം ഒട്ടേറേ ഗോസിപ്പുകളും ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു.
മഹാലക്ഷ്മിയും രവീന്ദർ ചന്ദ്രശേഖറും 2022 സെപ്തംബറിലാണ് വിവാഹിതരായത്. സമൂഹത്തിന് മാതൃകയെന്നവണ്ണം, പ്രണയത്തെ അളക്കുന്നത് രൂപത്തിലോ, നിറത്തിലോ, സൗന്ദര്യത്തിലോ അല്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ വിവാഹമായിരുന്നു ഇരുവരുടേതും.
ഡാ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രവും, അതായത് ഒറ്റക്കുള്ള ചിത്രങ്ങൾ യാതൊന്നും പോസ്റ്റ് ചെയ്യരുതെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്? എല്ലാ സോഷ്യൽ മീഡിയകളും പറയുന്നത് ഞങ്ങൾ പിരിഞ്ഞു എന്നാണെന്ന് മഹാലക്ഷ്മി പറഞ്ഞു. കൂടാതെ ഇനി ഒറ്റക്കുള്ള ഫോട്ടോയിട്ടാൽ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് എന്നെന്നേക്കുമായി മൂന്ന് നേരം നിനക്ക് ഉണ്ടാക്കി കഴിപ്പിക്കുമെന്നും സ്നേഹരൂപത്തിൽ താരം പറഞ്ഞു.
ഞങ്ങൾക്കെതിരെയുള്ള ഗോസിപ്പ് കഥകൾക്ക് ഇതുവരെ അവസാനമായില്ലേയെന്ന് രവീന്ദർ വിമർശകരോട് ചോദിക്കുന്നു. ഞങ്ങൾ സന്തുഷ്ടരാണെന്നും നല്ല കുടുംബജീവിതമാണ് നയിക്കുന്നതെന്നും രവീന്ദർ പറഞ്ഞു. വിവാഹ മോചന കഥകൾ എല്ലാ ദിവസവും വരാറുണ്ടെന്നും അത്തരം നുണക്കഥകൾ വിശ്വസിക്കരുതെന്നും താരം പറഞ്ഞു.
Post Your Comments