Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaLatest NewsWOODs

എന്നെ കണ്ണാടിയിൽ കണ്ട് ശപിച്ചിട്ടാണ് ഇടി കൊള്ളാൻ പോയിരുന്നത്: മനസ്സ് തുറന്ന് നടൻ ശരത് സക്സേന

ഇത് അറിയാമായിരുന്നുവെങ്കിലും 25-30 വർഷത്തോളം ഈ ജോലി ചെയ്തുവെന്നും ശരത്

ബോളിവുഡ് വിട്ട് തെന്നിന്ത്യൻ സിനിമകളിൽ സജീവമായതിന്റെ കാരണം വെളിപ്പെടുത്തി നടൻ ശരത് സക്സേന.

ഹിന്ദിയിൽ തനിക്ക് നല്ല വേഷങ്ങൾ ലഭിച്ചില്ലെന്നും നായകനെ വെല്ലാൻ വേണ്ടി മാത്രമാണ് തന്നെ സിനിമയിലേക്ക് വിളിച്ചിരുന്നതെന്നും ശരത് വ്യക്തമാക്കി. സ്വന്തം മുഖം വെറുക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയതെന്നും താരം കൂട്ടിച്ചേർത്തു.

ബോളിവുഡിൽ ആക്ഷൻ രംഗങ്ങൾക്ക് മാത്രമാണ് എന്നെ വിളിച്ചിരുന്നത്. ആ സമയത്ത് എനിക്ക് എന്റെ മുഖം തന്നെ വെറുപ്പായിരുന്നു – ശരത് സക്‌സേന വെളിപ്പെടുത്തി. പതിവായി രാവിലെ ഷൂട്ടിങ്ങിനു പോകുന്നതിനു മുമ്പ് കണ്ണാടിയിൽ നോക്കി സ്വയം ശപിക്കുക പതിവായിരുന്നു. കാരണം നായകന്റെ അടി തനിക്ക് കിട്ടാൻ പോകുന്നു. നായകന്റെ ഇൻട്രോ സീനിന് ഞങ്ങൾ വേണം, നായകൻ വന്ന് നമ്മളെ ഇടിക്കും, എന്നിട്ട് സ്വയം നായകനായി പ്രഖ്യാപിക്കും, ഇതാണ് സംഭവിക്കുക, ഇത് അറിയാമായിരുന്നുവെങ്കിലും 25-30 വർഷത്തോളം ഈ ജോലി ചെയ്തുവെന്നും – ശരത് സക്‌സേന.

ഒരിയ്ക്കൽ ജോലിയില്ലെങ്കിലും ജീവിക്കാൻ പണമുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ ഹിന്ദി സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഞാനും ഭാര്യയും ഞങ്ങളുടെ പണം പരിശോധിച്ചു. ഒരു വർഷത്തോളം ജോലിയില്ലാതെ നടന്നാലും ജീവിക്കാൻ ആവശ്യമായ പണമുണ്ടായിരുന്നു, അതോടെ ഹിന്ദി സിനിമയോട് വിട പറഞ്ഞുവെന്ന് ശരത്.

ദൈവാനുഗ്രഹത്താൽ രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം കമൽഹാസന്റെ ഓഫീസിൽ നിന്ന് ഫോൺ വന്നു. ഗുണ എന്ന ചിത്രത്തിലേക്കാണ് വിളിച്ചത്, മികച്ച വേഷവും നല്ല ശമ്പളവും അവർ തന്നുവെന്നും താരം.

 

 

 

shortlink

Related Articles

Post Your Comments


Back to top button