കൊച്ചി: സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാള സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ധര്മ്മജന് ബോള്‍ഗാട്ടി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സിനിമയില്‍ നിന്നും മനഃപൂർവ്വം ഗ്യാപ്പ് എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്നും ധര്മജന് പറയുന്നു.
സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും താനില്ലെങ്കിലും പകരം പെട്ടന്ന് ആളെ കിട്ടുമെന്നും ധര്മ്മജന് കൂട്ടിച്ചേർത്തു. സിനിമയിൽ നിന്നും ഗ്യാപ്പ് എടുത്തതാണോ എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധര്മജന്.
ധര്മ്മജന് ബോള്‍ഗാട്ടിയുടെ വാക്കുകൾ ഇങ്ങനെ;
രാജേഷ് മാധവനും, ചിത്രയും പ്രധാന റോളിൽ: ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’ ആരംഭിച്ചു
സിനിമയില്‍ നിന്ന് തന്നെ മനപ്പൂർവ്വം ഒഴിവാക്കിയതാണ് എന്നാണ് തോന്നുന്നത്. ഒന്നാമത്തെ കാര്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ല. ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമക്ക് വിളിക്കുകയുള്ളൂ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാൻ.
പകരക്കാർ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോൾ നമ്മളില്ലെങ്കിൽ വേറെ ആളുണ്ട്. നമ്മൾ ചോദിക്കുന്നുമില്ല, അവർ തരുന്നുമില്ല. അതിൽ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.
ഇതുവരെ ചാൻസ് ചോദിച്ചിട്ടില്ല, ചോദിക്കണമെന്നുണ്ട്. ഇനി ഞാൻ ചോദിക്കും. ഇപ്പോഴും ചാൻസ് ചോദിക്കുമെന്ന് ജയസൂര്യയൊക്കെ പറയാറുണ്ട്. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നമായിരിക്കും. ചാൻസ് ചോദിക്കണമെന്ന് വിചാരിച്ച രണ്ടുമൂന്ന് സംവിധായകന്മാരുണ്ട്. സത്യൻ അന്തിക്കാട്, ലാൽജോസ്, സിദ്ദീഖ് സാർ ഇവരോടൊക്കെ ചാൻസ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്.’
Post Your Comments