CinemaLatest NewsMollywoodWOODs

എനിക്ക് എന്റെ അമ്മയെ ഒന്നുകൂടി കാണുവാൻ കൊതിയാകുന്നു, എന്നെയുപേക്ഷിച്ച് എങ്ങോട്ട് പോയി: നടി പവിത്ര ലക്ഷ്മി

ജീവിതത്തതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെ പോകുകയാണ് നടി ഇപ്പോൾ

മണി രത്നം സംവിധാനം ചെയ്ത ഒക്കെ കൺമണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് നടി നടി പവിത്ര ലക്ഷ്മി. യുവ നടൻ ഷെയ്ൻ നി​ഗമിനൊപ്പം ഉല്ലാസം എന്ന ചിത്രത്തിലും പവിത്ര ലക്ഷ്മി അഭിനയിച്ചിരുന്നു.

ജീവിതത്തതിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെ പോകുകയാണ് നടി ഇപ്പോൾ. താരത്തിന് കുറച്ചു നാൾ മുൻപാണ് അമ്മയെ നഷ്ടമായത്. അമ്മ പോയതിൽ പിന്നെ ഒരുപാട് വിഷമമാണ്, എന്തിന് തനിച്ചാക്കി പോയി, എനിക്ക് കാണുവാൻ കൊതിയാകുന്നു എന്നാണ് നടി അത്യന്തം സങ്കടകരമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്യാൻസർ ബാധിച്ചാണ് നടിയുടെ അമ്മ മരണപ്പെട്ടത്.

കുറിപ്പ് വായിക്കാം

എന്തുകൊണ്ടാണ് നിങ്ങൾ എന്നെ ഇത്ര നേരത്തെ ഉപേക്ഷിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല, നിങ്ങൾ നേരിട്ട ആ അഞ്ച് വർഷത്തെ പോരാട്ടവും വേദനയും ഇല്ലാത്ത ഇടത്തേക്കാണല്ലോ എന്ന് ആശ്വസിക്കുന്നു. നിങ്ങൾ എല്ലായ്പ്പോഴും ഒരു സൂപ്പർ അമ്മയാണ്, യഥാർത്ഥത്തിൽ സൂപ്പർ വുമൺ ആണ്. സിംഗിൾ പാരന്റ് ആകുക എന്നത് അത്ര എളുപ്പമുള്ള ഒരു ജോലി ആയിരുന്നില്ല, പക്ഷേ അമ്മ അത് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്തു.

അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു, എന്തു ചെയ്യാനാണ് അമ്മ പോയില്ലേ, ഇനിയും എനിക്കൊപ്പം ഉണ്ടാകണം എന്ന് മാത്രമേ ആ​ഗ്രഹം ഉള്ളൂ. ആദിത്യ അമ്മയുടെ അവസാന നാളുകളിൽ ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു.

എപ്പോഴും മറ്റാരെക്കാളും നിന്നെ തിരഞ്ഞെടുത്തു, ഞാൻ പരാജയപ്പെട്ട ദിവസങ്ങളിൽ അവളെ ചിരിപ്പിച്ചതിന് നന്ദി, മക്കളായതിന് നിനക്കും വിഘേനേഷിനും നന്ദി.

എന്റെ കൂടെ നിന്ന എല്ലാവർക്കും ഒരായിരം നന്ദി, നിങ്ങളില്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്ന് അറിയില്ലെന്നും താരം കുറിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button