ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മുൻ മത്സരാർത്ഥിയായ ലച്ചു തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ചും അസുഖത്തെ കുറിച്ചും നേരിടേണ്ടി വന്ന മോശം കമന്റുകളെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞത് ശ്രദ്ധ നേടുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എന്റെ യോനിയില്‍ നീര്‍വീക്കം ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഭക്ഷണ രീതികളൊക്കെ ആരോഗ്യത്തെ ബാധിച്ചു. ഛര്‍ദ്ദി മാറാതെ വന്നതോടെ, ശരീരം തളര്‍ന്നു, ഞാനും തളര്‍ന്നു. ആരോഗ്യം അത്ര മോശമായപ്പോള്‍ എനിക്ക് പോകേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. അത്രയും മോശമായിരുന്നു അവസ്ഥ. എനിക്ക് മാസത്തില്‍ മൂന്ന് തവണ ആര്‍ത്തവം വന്നു. അത് കാരണമുള്ള ബുദ്ധിമുട്ടുകളും മൂഡ് സ്വിങ്‌സും. എന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ചിലപ്പോള്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേനെ. ഞാൻ എനിക്ക് ലഭിച്ച പ്ലാറ്റ്ഫോമിനെ ബഹുമാനിച്ചു, അതിനാല്‍ ഞാനൊന്നും ചെയ്തില്ല. എനിക്ക് വിട്ടുകൊടുക്കണം എന്നുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഇതിനേക്കാള്‍ വലുത് ഞാൻ നേരിട്ടിട്ടുണ്ട്.
‘മലയാളികളുടെ സാധാരണ ജീവിത ശൈലിയില്‍ നിന്ന് വ്യത്യസ്‍തമാണ് എന്റെ ജീവിത ശൈലി. അതുകൊണ്ട് എന്റെ വസ്ത്രധാരണ രീതി പരമ്ബരാഗത ശൈലിക്ക് ചേരുന്നതാകില്ല. അതാണ് ഞാൻ. ഷോയ്ക്ക് വേണ്ടി ഞാൻ അതിലൊരു മാറ്റവും വരുത്തിയിട്ടില്ല. എനിക്ക് സൗകര്യപ്രദമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. എന്റെ മൂഡിനനുസരിച്ചാണ് ഞാൻ വസ്ത്രങ്ങള്‍ ധരിക്കുന്നത്. എനിക്ക് എന്നെത്തന്നെ അല്‍പ്പം സെക്സിയായി കാണണമെങ്കില്‍, ഞാൻ ചര്‍മ്മം കാണുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കും. ഞാൻ എന്റെ മുലക്കണ്ണുകളോ യോനി ഭാഗമോ ഒന്നും കാണിച്ചിട്ടില്ല, മറയ്‌ക്കേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഇതൊന്നും പ്രശ്‌നമല്ല, പക്ഷേ നമ്മുടെ സമൂഹത്തില്‍ പ്രശ്‌നമാണ് എന്നാണെങ്കില്‍ അത് നമ്മുടെ സമൂഹത്തിന്റെ പ്രശ്‌നമാണ്. ഞാൻ കേരള സാരിയോ ഫോര്‍മല്‍ സ്യൂട്ടോ ധരിച്ച് സ്വിമിങ് പൂളില്‍ ഇറങ്ങണമെന്നാണോ? എനിക്കവിടെ നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നു’, ലച്ചു പറഞ്ഞു.
Post Your Comments