BollywoodCinemaLatest NewsWOODs

എന്റെയാ ചിത്രങ്ങൾ കണ്ട് വെറും പണത്തിനായി അത്തരത്തിലിനി ചെയ്യരുതെന്ന് ഭാര്യ വഴക്ക് പറഞ്ഞു: നടൻ മനോജ് ബാജ്പേയി

എണ്ണമയമുള്ള മുടിയുമായി ഷബാന പങ്കെടുത്തു എന്നതാണ് തന്നെ ആകർഷിച്ചതെന്ന് മനോജ് വെളിപ്പെടുത്തി

ബോളിവുഡ് താരം മനോജ് ബാജ്‌പേയി, തന്റെ ഭാര്യ ഷബാന റാസ ഒരിക്കൽ തന്നെ ശകാരിച്ചതും “പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിർത്തൂ” എന്ന് പറഞ്ഞതും തുറന്ന് പറഞ്ഞിരിക്കുകയാണ്.

സിനിമ കാണാൻ ഭാര്യ പോയ സമയത്തെ ഒരു കഥയാണ് മനോജ് പങ്കുവെച്ചത്, ഒപ്പം സ്‌ക്രീനിൽ നായികമാരെ പ്രണയിക്കുന്നത് കാണുമ്പോൾ അത്ര രസിച്ചിരുന്നില്ലെന്നും തുറന്ന് പറഞ്ഞു. ഒരിക്കൽ ഷബാന സിനിമ കാണാൻ പോയപ്പോൾ തീയറ്ററിൽ പിന്നിൽ ഇരുന്ന കുറച്ച് പേർ താൻ അഭിനയിച്ച സിനിമയെക്കുറിച്ച് മോശം അഭിപ്രായം പറയുകയും ഉടൻ തന്നെ ഭാര്യ സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വെറും പണത്തിനായി ഇത്തരം സിനിമകൾ ചെയ്യുന്നത് നിർത്താൻ ആവശ്യപ്പെട്ടെന്നും നടൻ വ്യക്തമാക്കി.

ഇനി മുതൽ പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിർത്തൂ. നിങ്ങൾ പണത്തിന് വേണ്ടി ഇത് ചെയ്തതിൽ നിരാശ തോന്നുന്നു, ലജ്ജാകരമായിരുന്നു, ആ പെൺകുട്ടികൾ അത്തരത്തിൽ പറഞ്ഞപ്പോൾ എനിക്ക് വളരെ അപമാനം തോന്നി, തിയേറ്ററിൽ അപമാനിക്കപ്പെട്ടു, ഒരിക്കലും ഇത്തരത്തിലിനി ചെയ്യരുത്, നിങ്ങൾ കഥാപാത്രം ശരിയായി മനസ്സിലാക്കി വേഷങ്ങൾ ചെയ്യാനും ആവശ്യപ്പെട്ടു.

ജീവിതത്തിൽ പരസ്പരം കണ്ടുമുട്ടാനുള്ള അസാധാരണമായ വഴികളിൽ ഒന്നായിരുന്നു തങ്ങളുടെ കണ്ടുമുട്ടലെന്നും താരം. പ്രശസ്തരെല്ലാം വരുന്ന ഒരു പാർട്ടിയിൽ എണ്ണമയമുള്ള മുടിയുമായി ഷബാന പങ്കെടുത്തു എന്നതാണ് തന്നെ ആകർഷിച്ചതെന്ന് മനോജ് വെളിപ്പെടുത്തി. എണ്ണ പുരട്ടിയ മുടിയുമായി, ഇത്രയും വലിയ പാർട്ടിയിൽ അവൾ അവിടെയുണ്ടായിരുന്നു, മറ്റുള്ളവർ എന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധിക്കുന്നില്ല! അവളുടെ സൗന്ദര്യത്തേക്കാൾ അവളുടെ ഉള്ളിലെ യഥാർത്ഥ വ്യക്തിത്വം എന്നെ ശരിക്കും ആകർഷിച്ചിരുന്നു എന്നും മനോജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button