തമിഴ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സംയുക്തയും വിഷ്ണുകാന്തും. ഇരുവരും അടുത്തിടെ പ്രണയിച്ച് വിവാഹിതരായിരുന്നു. 15
ദിവസത്തെ ദാമ്പത്യബന്ധത്തിനൊടുവിൽ ഇവർ വേർപിരിയുകയും ചെയ്തു. വേർപിരിഞ്ഞ ശേഷം സംയുക്ത വിഷ്ണുകാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. പിന്നാലെ വിഷ്ണുകാന്തും സംയുക്തയ്ക്കെതിരെ രംഗത്തെത്തി. ഇപ്പോഴിതാ, സംയുക്തക്കെതിരായ ഒരു ഓഡിയോ പുറത്തുവിട്ടിരിക്കുകയാണ് നടൻ.
ഇതുവരെ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കിടയിൽ തന്നെ സംസാരിച്ച് തീര്‍ക്കാം എന്നാണ് കരുതിയിരുന്നതെന്നും, എന്നാൽ അതിനുള്ള സാഹചര്യങ്ങൾ കാണുന്നില്ലെന്നും വിഷ്ണുകാന്ത പറയുന്നു. സംയുക്ത തന്നെ വെല്ലുവിളിക്കുകയും, ആളുകള്‍ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയത് കൊണ്ടുമാണ് മുൻഭാര്യയ്ക്കെതിരായ ഓഡിയോ പുറത്തുവിടുന്നതെന്നും വിഷ്ണുകാന്ത് പറയുന്നു. ഇനി തനിക്കോ തന്റെ കുടുംബത്തിനോ എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി സംയുക്ത ആയിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് വിഷ്ണുകാന്ത് ഓഡിയോ പുറത്തു വിട്ടത്.
അതേസമയം ഓഡിയോ റെക്കോര്‍ഡ് ചെയ്തത് താനല്ലെന്നും വിഷ്ണുകാന്ത് പറയുന്നു. സംയുക്ത ഏട്ടനെ പോലെ കാണുന്ന സുഹൃത്താണ് ഓഡിയോ വിഷ്ണുകാന്തിന് അയച്ചുനൽകിയത്. സംയുക്തയുടെയും വിഷ്ണുവിന്റെയും എന്‍ഗേജ്മെന്റിന് ശേഷമാണ് ഈ കോൾ നടന്നിരിക്കുന്നത്. ടെലിവിഷന്‍ താരമായ രവി എന്നയാളുമായി സംയുക്ത പ്രണയത്തിലായിരുന്നു. ‘എനിക്ക് നിന്നെ പിരിയാന്‍ പറ്റില്ല, മറക്കാന്‍ പറ്റില്ല’ എന്നൊക്കെ പറഞ്ഞ് അയച്ച മെസേജുകള്‍ അയാളുടെ ഫോണിൽ ഉണ്ട്. ഇതിനിടെ തന്നെ സംയുക്ത വിഷ്ണുവുമായി പ്രണയത്തിലാവുകയും അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്തു.
‘രവിയുമായി ചാറ്റ് ചെയ്യുന്ന സമയത്ത് വിഷ്ണുകാന്ത് പ്രപ്പോസ് ചെയ്തിരുന്നു. അന്ന് അദ്ദേഹത്തെ ഞാന്‍ ‘ഹോള്‍ഡില്‍’ വച്ചിരിയ്ക്കുകയായിരുന്നു. അപ്പോഴേക്കും വിഷ്ണുകാന്ത് വീട്ടുകാര്‍ മുഖാന്തരം കല്യാണക്കാര്യങ്ങള്‍ തീരുമാനിച്ചു. അതോടെ തനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. രവിയുമായി ഉണ്ടായിരുന്ന ബന്ധം വിഷ്ണുകാന്തില് നിന്ന് താൻ മറച്ചുവച്ചു, അത് സത്യമാണ്. നേരത്തെ തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് വിഷ്ണുകാന്ത് പറഞ്ഞിരുന്നു. എന്നാല്‍ താനും രവിയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് പറഞ്ഞാല്‍ വിഷ്ണുകാന്തുമായി വഴക്കാവും എന്ന് കരുതിയാണ് താൻ പറയാതിരുന്നത്’, സംയുക്ത പറയുന്നു.
Post Your Comments