![](/movie/wp-content/uploads/2023/05/nn.jpg)
46-മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ അഭിനയത്തിനുളള ജൂറി പുരസ്ക്കാരം ഭാരത സർക്കസ് ടൂ മെൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് തനിക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അഭിനേതാവും സംവിധായകനുമായ എംഎ നിഷാദ് പറഞ്ഞു.
ഭാരത സർക്കസിലെ ജയചന്ദ്രൻ നായരും ടൂ മെന്നിലെ അബൂബക്കറും പിറവിയെടുത്തത് ഒരേ തൂലികയിൽ നിന്നാണ്, മുഹാദ് വെമ്പായമാണ്, 2 ചിത്രങ്ങളുടേയും രചയിതാവ് ടൂ മെൻ എന്ന ചിത്രത്തിന്റെ കഥ സതീഷിന്റേതാണെന്നും താരം കുറിച്ചു.
കുറിപ്പ് വായിക്കാം
പ്രിയമുളളവരെ, ഒരു കൊച്ച് വലിയ സന്തോഷ വാർത്ത പങ്കിടട്ടെ. 46-മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു, കുഞ്ചാക്കോ ബോബനും , ദർശനാരാജേന്ദ്രനുമാണ്, മികച്ച നടനും നടിയും. മഹേഷ് നാരായണൻ മികച്ച സംവിധായകനും, ശ്രുതി ശരണ്യ മികച്ച ചിത്രത്തിന്റെ സംവിധായകയുമായി.
അഭിനയത്തിനുളള ജൂറി പുരസ്ക്കാരം ഭാരത സർക്കസ് ടൂ മെൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് എനിക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഭാരത സർക്കസിലെ ജയചന്ദ്രൻ നായരും ടൂ മെന്നിലെ അബൂബക്കറും പിറവിയെടുത്തത് ഒരേ തൂലികയിൽ
നിന്നാണ്, മുഹാദ് വെമ്പായമാണ്, 2 ചിത്രങ്ങളുടേയും രചയിതാവ് ടൂ മെൻ എന്ന ചിത്രത്തിന്റെ കഥ സതീഷിന്റേതാണ്.
ഭാരത സർക്കസ് സോഹൻ സീനുലാലാണ് അണിയിച്ചൊരുക്കിയത്. നിർമ്മാണം: അനൂജ് ഷാജി, ടൂ മെൻ സംവിധാനം ചെയ്തത് കെ സതീഷും, നിർമ്മിച്ചത് മാനുവൽ ക്രൂസ് ഡാർവിനുമാണ്. ഇവരോടുളള നന്ദിയും സ്നേഹവും പങ്ക് വെക്കട്ടെ. ഈ ചിത്രങ്ങളിലെ സഹ താരങ്ങളായ ഷൈൻ ടോം ചാക്കോ, ഇർഷാദലി, ബിനു പപ്പു തുടങ്ങിയവരുടെ പ്രോത്സാഹനവും പിന്തുണയും വിസ്മരിക്കാൻ കഴിയില്ല.
രണ്ട് ചിത്രങ്ങളുടേയും മറ്റ് സഹ താരങ്ങളോടും,സാങ്കേതിക പ്രവർത്തകരോടും എന്റെ അകമണിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനങ്ങൾ എന്നും നിഷാദ് കുറിച്ചു.
Post Your Comments