CinemaLatest NewsMollywoodWOODs

ശരത്കുമാറുമൊന്നിച്ചുള്ള ‘ബാന്ദ്ര’യിലെ ഓർമ്മകൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം ദാരാ സിംഗ് ഖുറാന

ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു

അരുൺ ​ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ പ്രതിനായകനായി മിസ്റ്റർ ഇന്ത്യ ഇന്റർനാഷണലും മോഡലുമായ ദരാസിങ് ഖുറാനയും എത്തുന്നു. അടുത്തിടെയാണ് അദ്ദേഹം തന്റെ ആദ്യ മലയാള ചിത്രമായ ബാന്ദ്രയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്.

തുടർന്ന് വളരെ മനോഹരമായ അനുഭവങ്ങളാണ് ഈ യുവനടൻ ഈ സിനിമയെക്കുറിച്ച് പങ്കുവെച്ചത്. “മലയാളത്തിൽ ഇത് എന്റെ ആദ്യത്തെ പ്രൊജക്റ്റ്‌ ആയിരുന്നു. അതിനാൽ തന്നെ സിനിമയിൽ അഭിനയിക്കാൻ നല്ല ആശങ്ക ഉണ്ടായിരുന്നു. കാരണം എന്നോട് എല്ലാവരും പറയുമായിരുന്നു തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുമ്പോൾ ഭാഷ ഒരു പ്രശ്നമായിരിക്കുമെന്ന്, പക്ഷെ അങ്ങനെ ആയിരുന്നില്ല. കൊച്ചിയിലെ ഷൂട്ടിങിൽ ഏറ്റവും രസകരം എന്നത് മഴയുള്ള ഒരു ദിവസം മുതിർന്ന അഭിനേതാവായ ആർ ശരത്കുമാറിനൊപ്പം ഷൂട്ട്‌ ചെയ്ത ഫൈറ്റ് സീക്വൻസ് ആയിരുന്നു”.

“നിങ്ങൾ മുതിർന്ന അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുമ്പോൾ, അവരുടെ വിനയത്തിൽ നിന്ന് നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു. ഫൈറ്റ് സീക്വൻസ് ചെയ്യുമ്പോൾ എന്റെ തോളിലോ, മുതുകിലോ എവിടെയെങ്കിലും തൊടേണ്ടി വരുമ്പോൾ അദ്ദേഹം എന്നോട് അനുവാദം ചോദിക്കുമായിരുന്നു. അത് വെറും ഒരു സീൻ മാത്രമാണെന്നും അതിനായി തനിക്ക് എന്തും ചെയ്യാം കഴിയും എന്നും അദ്ദേഹം വിചാരിക്കുന്നില്ല.” ഇങ്ങനെയുള്ള സീനുകൾക്ക് മുൻപ് അദ്ദേഹം എന്നോട് വന്നു ചോദിക്കും. ”ഈ ഷോട്ടിനായി ഞാൻ താങ്കളുടെ തോളിൽ ഒരു തള്ളൽ തള്ളാമോ? ” ഇത് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ച ഒരു മനോഹരമായ പാഠമാണ് ധാരാ സിംഗ് പറയുന്നു.

സെറ്റിൽ വെച്ച പലതരത്തിലുള്ള സംഭാഷണങ്ങളും, പല വിഷയങ്ങളിലും ചർച്ചകളും നടത്തുമായിരുന്നു. “ഷോട്ടുകൾക്കിടയിൽ പോലും, ഞങ്ങൾ ഒരുമിച്ച് ഇരിക്കുമ്പോൾ, അദ്ദേഹം മുൻ രാജ്യസഭാംഗമായിരുന്നതിനാൽ ഞങ്ങൾ രാഷ്ട്രീയത്തെക്കുറിച്ച് ധാരാളം ചർച്ച ചെയ്യുമായിരുന്നു. മലയാളത്തിലെ മികച്ച ഒരു ഷൂട്ടിംഗ് അനുഭവമായിരുന്നു” എന്നും ദാരാ സിംഗ് ഓർമ്മിക്കുന്നു.

ബാന്ദ്രയിൽ ദിനോ മോറിയയും, നായികയായി തമന്നയും വേഷമിടുന്നു. ദരാസിംഗിനെ സംബന്ധിച്ചിടത്തോളം, പഞ്ചാബി ചിത്രമായ ബായ് ജി കുട്ടാങ്കേയിലൂടെ അഭിനയരംഗത്തേക്ക് കടന്നു. കൂടാതെ അനുപം ഖേർ, ദർശൻ കുമാർ, സതീഷ് കൗശിക് എന്നിവർ അഭിനയിച്ച കാഗസ് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. അത് സതീഷ് കൗശിക്കിന്റെ മരണത്തിന് മുൻപുള്ള അവസാന ചിത്രങ്ങളിൽ ഒന്നാണ്.

shortlink

Related Articles

Post Your Comments


Back to top button