ബോളിവുഡ് ചിത്രമായ ‘ദി കേരള സ്റ്റോറി’യെ അഭിനന്ദിക്കുകയും തീവ്രവാദ ഗ്രൂപ്പിന്റെ പോരാളികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ ഗതിയുടെ നേർചിത്രമാണ് ‘ദി കേരള സ്റ്റോറി’യെന്നും ബ്രിട്ടീഷ് പത്രപ്രവർത്തക നവോമി കാന്റൺ.
സ്ത്രീകൾ ഐസിസ് പോരാളികളെ വിവാഹം കഴിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് അന്വേഷിക്കുന്ന മികച്ച ചിത്രമാണിത്. ഇതുപോലുള്ള സിനിമകളൊന്നും കണ്ടിട്ടില്ലെന്നും, യുകെയിലെ തീയറ്ററിൽ വച്ച് കേരള സ്റ്റോറി എന്ന സിനിമ കണ്ടപ്പോഴാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ പലർക്കും ഈ സിനിമയിലൂടെ സാധിക്കുമെന്ന് മനസ്സിലായതെന്നും നവോമി വെളിപ്പെടുത്തി.
ദി കേരള സ്റ്റോറി ഒരു പ്രൊപ്പഗാണ്ട സിനിമയല്ലെന്ന് പറഞ്ഞ നവോമി കാന്റൺ, സിനിമയെ പ്രൊപ്പഗാണ്ട സിനിമ എന്ന് വിളിക്കുന്നവർ തെറ്റായ പ്രചരണം നടത്തുകയാണെന്നും വ്യക്തമാക്കി.
പ്രചരണ സിനിമ എന്ന് വിളിക്കുന്നത് തീർത്തും അസംബന്ധമാണ്, തെറ്റായ പ്രചരണമാണ്. ഐസിസ് പോരാളികളെ വിവാഹം കഴിച്ചത് ഒരു മുസ്ലീം അല്ലെങ്കിൽ അമുസ്ലിം സ്ത്രീയാകാം, ഇത്തരത്തിലുള്ള ആരായാലും അവരുടെ എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ട്ടപ്പെടുത്തി, പാസ്പോർട്ടുകളും പിടിച്ചെടുത്ത് അവരെ ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്നും നവോമി വെളിപ്പെടുത്തി.
ഇത്തരത്തിൽ ഐസിസ് എല്ലാവർക്കുമായി ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചാണ് സിനിമ വിവരിക്കുന്നതെന്നും നവോമി കൂട്ടിച്ചേർത്തു. ആളുകൾ ഇത്തരം തീവ്രവാദ സംഘടനകളിൽ ചേരുകയും തീവ്രവൽക്കരിക്കപ്പെടുകയും ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന സത്യം സിനിമ കാണിക്കുന്നത് നല്ലതാണെന്നും നവോമി.
സുദീപ്തോ സെൻ സംവിധാനം ചെയ്തചിത്രത്തിൽ അദ ശർമ്മയാണ് നായികയായെത്തിയത്. കേരളത്തിൽ നിന്നുള്ള 32,000-ത്തിലധികം പെൺകുട്ടികളെ ഐഎസിലേക്ക് കൊണ്ടുപോയെന്ന് അവകാശപ്പെട്ട് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
Post Your Comments