CinemaLatest NewsMollywoodWOODs

ഉത്തരേന്ത്യ കേരളത്തിലേക്ക് വരുന്നുവെന്ന് ഷാജികുമാർ: എറണാകുളം എത്ര കൊക്കുകളെ കണ്ടതാ,വിഷം തുപ്പരുതെന്ന് നടൻ

ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയത്

കഥാകൃത്തും തിരക്കഥാകൃത്തുമായി പിവി ഷാജി കുമാർ ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു എന്ന് പറഞ്ഞതിന് മറുപടി നൽകി നടൻ ഹരീഷ് പേരടി.

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി. ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു. “പേരേന്താ?” ,“ഷാജി” അയാളുടെ മുഖം ചുളിയുന്നു. “മുസ്ലീമാണോ?”, ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു. “ഒന്നും വിചാരിക്കരുത്, മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത് എന്നാണ് ഷാജി കുമാർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ എഴുതിയത്.

മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയും.

കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്.

ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയത്…കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലതെന്നും ഹരീഷ് പേരടി കുറിച്ചു.

ഹരീഷ് പേരടി എഴുതിയ കുറിപ്പ് വായിക്കാം

18 വർഷമായി ഞാൻ ജീവിക്കുന്ന നഗരമാണ് എറണാകുളം…കേരളത്തിലെ ഏത് നഗരങ്ങളെക്കാളും ഒരു ശതമാനമെങ്കിലും അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന നഗരം.

കാരണം ഇവിടെ 60% ത്തിലധികം പല നാട്ടിൽ നിന്ന് കുടിയേറിയ പല മതക്കാരാണ് താമസിക്കുന്നത്.

ഇവിടെ ഒരു മുസ്ലിം പേരുകാരന് വാടക വീട് കിട്ടുന്നില്ല എന്ന പൊതുബോധം ഉണ്ടാക്കുന്നത് ഇവിടെ സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിം സഹോദരങ്ങളെ മനപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും മാത്രമുള്ള ഒരു ബദൽ കേരളാ സ്റ്റോറിയാണെന്ന് ഞാൻ ഉറക്കെ പറയും.

കേരളത്തിൽ ഉടനീളം എല്ലാ മതക്കാർക്കും നേരെയും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ വർഷങ്ങളായി നടക്കുന്നുണ്ട്. ഇതിനെയൊക്കെ തള്ളി കളഞ്ഞാണ് നമ്മൾ ഇവിടെ വരെ എത്തിയത്. കേരളിയ സമൂഹത്തിലേക്ക് ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്ന കഥയെഴുതാൻ അച്ചാരം വാങ്ങിയവർ അത് തന്നവർക്ക് തന്നെ തിരിച്ചു കൊടുക്കുന്നതാണ് നല്ലത്.

മുസ്ലിം പേരുള്ള ഒരുത്തന് എറണാകുളത്ത് വീട് കിട്ടുന്നില്ലെങ്കിൽ, നിങ്ങൾ ഇത്രയും ചെയ്യതാൽ മതി എറണാകുളം മാർക്കറ്റിൽ നിന്നോ, CPI(M) ന്റെയോ,കോൺഗ്രസ്സ് പാർട്ടിയുടെയോ,എന്തിന് BJP യുടെയോ ജില്ലാ ഓഫിസിന് മുന്നിൽ നിന്ന് നിങ്ങളുടെ പ്രശ്നം ഉറക്കെ വിളിച്ചു പറയുക, നിങ്ങൾക്ക് വീടും ജീവിതവും കിട്ടിയിരിക്കും.

അല്ലാതെ മനുഷ്യത്വം പരന്നുകിടക്കുന്ന ഈ മനോഹര നഗരത്തെ കഥയെഴുതി നശിപ്പിക്കല്ലേ, ഇവിടെയുള്ള മനുഷ്യരുടെ സമാധാനം തകർക്കല്ലേ, എറണാ-കുളം എത്ര കൊക്കുകളെ കണ്ടതാ. 

shortlink

Related Articles

Post Your Comments


Back to top button