വിഷാദ രോഗവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയ ഹോളിവുഡ് സൂപ്പർ നടൻ ഡ്വെയ്ൻ ജോൺസന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ.
ഫ്ലോറിഡയിലെ മിയാമി സർവകലാശാലയിൽ വിഷാദരോഗം ബാധിച്ച കലാലയ ജീവിതത്തെക്കുറിച്ചും ഡ്വെയ്ൻ ഓർത്തെടുത്തു, ജീവിതകാലം മുഴുവനും ആ വിഷാദം കൂടെ ഉണ്ടായിരുന്നുവെന്നും ഡ്വെയ്ൻ ജോൺസൻ പറഞ്ഞു.
ആ സമയത്തെ രസകരമായ കാര്യം, അത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു, മാനസികാരോഗ്യം എന്താണെന്ന് എനിക്കറിയില്ല, വിഷാദം എന്താണെന്ന് എനിക്കറിയില്ലായിരുന്നു, എനിക്ക് ആ നിലയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് മാത്രം എനിക്കറിയാമായിരുന്നുവെന്നാണ് ഡ്വെയ്ൻ ജോൺസൻ തുറന്ന് പറഞ്ഞത്.
മാനസികാരോഗ്യം നന്നായി തന്നെ കൈകാര്യം ചെയ്യാനായി വർഷങ്ങളായി കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്ന് ഹോളിവുഡ് സൂപ്പർ നടൻ ഡ്വെയ്ൻപറഞ്ഞു. 2014-ൽ തനിക്ക് ക്ലിനിക്കൽ ഡിപ്രഷൻ ഉണ്ടെന്ന് വെളിപ്പെടുത്തിയ ദീപിക, സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ എന്നിവ നേരിടുന്നവർക്ക് പ്രതീക്ഷ നൽകാനായി 2015-ൽ പദുക്കോൺ ലൈവ്, ലവ്, ലാഫ് ഫൗണ്ടേഷൻ സ്ഥാപിച്ചത് വൻ വാർത്തയായിരുന്നു.
നടൻ ഡ്വെയ്ൻ പറഞ്ഞത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയ താരം മാനസികാരോഗ്യം ഏറെ വിലപ്പെട്ടതാണെന്നും കുറിച്ചു.
Post Your Comments