CinemaKollywoodLatest NewsTollywoodWOODs

നടിയും പ്രതിശ്രുത വരനും ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ കാർ തകർത്തു, ചോദ്യം ചെയ്ത ഐപിഎസുകാരന്റെ കാറിനിട്ട് ആഞ്ഞു തൊഴിച്ച് നടി

ഡിംപിൾ ഹയാതിക്കെതിരെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു

പ്രശസ്ത തമിഴ്, തെലുങ്ക് നടി ഡിംപിളും പ്രതിശ്രുത വരനും ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ കാർ തകർത്തുവെന്ന് പരാതി. ഹൈദരാബാദിലെ ജേർണലിസ്റ്റ് കോളനിയിലെ ഹുദാ എൻക്ലേവിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ വാഹനം കേടുവരുത്തിയതിന് ടോളിവുഡ് താരം ഡിംപിൾ ഹയാതിക്കെതിരെ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

തിങ്കളാഴ്ച രാത്രി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാഹുൽ ഹെഗ്‌ഡെയുടെ ഔദ്യോഗിക വാഹനത്തിൽ ഹയാതിയും പങ്കാളിയും തങ്ങളുടെ കാർ മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ആരോപണം.

എന്നാൽ ഡിംപിൾ ഹയാതിയും രാഹുൽ ഹെഗ്‌ഡെയും ജേണലിസ്റ്റ് കോളനിയിലെ സൊസൈറ്റിയിലെ അയൽവാസികളാണ്. പാർക്കിംഗ് സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം. മുൻകാലങ്ങളിലും നടി പോലീസിന്റെ ഔദ്യോഗിക കാറിന്റെ വഴി തടസ്സപ്പെടുത്തിയിരുന്നതായും വാർത്തകളുണ്ട്.

പാർക്കിംഗ് ലോട്ടിൽ വെച്ച് ഡിംപിൾ, രാഹുൽ ഹെഗ്‌ഡെയുടെ വാഹനത്തിൽ തങ്ങളുടെ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഇതുമൂലം ഡിസിപിയുടെ വാഹനത്തിന്റെ മുൻഭാഗം തകർന്നു പോകുകയും ചെയ്തു. എന്നാൽ ഡിസിപിയുടെ ഡ്രൈവർ ചേതൻ കുമാർ ഇത് ചോദ്യം ചെയ്തതോടെ നടി കാറിനിട്ട് കാലുയർത്തി ചവിട്ടുകയും ചെയ്തു.

തുടർന്ന് ഡിസിപിയുടെ ഡ്രൈവർ ചേതൻ കുമാർ ജൂബിലി ഹിൽസ് പോലീസിൽ പരാതി നൽകി. ഐപിസി 353 (പൊതുസേവകന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ), 341 ഐപിസി, 279 ഐപിസി (പൊതുവഴിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button