CinemaLatest NewsTollywoodWOODs

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് മനീഷ് കുറുപ്പ് സംവിധാനം ചെയ്ത വെള്ളരിക്കാപ്പട്ടണത്തിന്

ടൈറ്റിലിന്റെ പേരിൽ വലിയ തർക്കങ്ങളും നിയമ പോരാട്ടങ്ങളും നടന്ന സിനിമകൂടിയാണ് വെള്ളരിക്കാപ്പട്ടണം

പുതുമുഖ സംവിധായകൻ മനീഷ് കുറുപ്പ് തിരക്കഥയെഴുതി സംവിധാനം ചെയ്ത വെള്ളരിക്കാപട്ടണത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 46-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്. സിനിമയിലെ അഭിനയത്തിന് ടോണി സിജിമോൻ പ്രേത്യേക ജൂറി പുരസ്‌കാരം ഉൾപ്പെടെ രണ്ട് പുരസ്‌കാരങ്ങളാണ് വെള്ളരിക്കാപട്ടണത്തിന് ലഭിച്ചത്.

നമുക്ക് ലഭിക്കുന്ന ജീവിത സാഹചര്യങ്ങളിലൂടെത്തന്നെ നമ്മുടെ കരിയറും മെച്ചപ്പെടുത്താൻ കഴിയുമെന്നും, പഴയ നാടൻ കൃഷികൾ ഓൺലൈൻ ബിസിനസ്സിലൂടെ സാമ്പത്തിക വിജയമാക്കാൻ കഴിയുമെന്ന് സ്വയം മനസ്സിലാക്കിയാണ് ഈ സിനിമയിലേക്ക് ഇറങ്ങിയത്. ഈ ആത്മാർത്ഥ പ്രയത്നത്തിന്റെ ഭലമായിരിക്കണം ഈ സിനിമക്ക് ഇങ്ങനെയൊരു അവാർഡ് ലഭിച്ചതും. സാമ്പത്തികമാഗ്രഹിക്കാതെ ക്യാമറാമാനടക്കം കുറച്ചുപേരുടെ കഷ്ടപ്പാടുകൂടിയാണ് ഈ സിനിമയെന്ന് സംവിധായകൻ മനീഷ് കുറുപ്പ് പറയുന്നു. പ്രൊഡ്യൂസർ ഇല്ലാതെ ചെറിയ ചിലവിലുളഅള സിനിമയായിരുന്നു വെള്ളരിക്കാപ്പട്ടണം, അടുത്ത വലിയ ക്യാൻവാസിലുള്ള സിനിമയുടെ പണിപ്പുരയിലാണ് മനീഷ് കുറുപ്പ് ഇപ്പോൾ.

ടൈറ്റിലിന്റെ പേരിൽ വലിയ തർക്കങ്ങളും നിയമ പോരാട്ടങ്ങളും നടന്ന സിനിമകൂടിയാണ് വെള്ളരിക്കാപ്പട്ടണം. സിനിമ കഴിഞ്ഞ വർഷം അവസാനം തീയറ്ററിൽ റിലീസ് ചെയ്തിരുന്നു. OTT തടഞ്ഞതിനെ പേരിൽ യൂട്യൂബിൽ റിലീസ് ചെയ്ത വെള്ളരിക്ക പട്ടണത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടോണി സിജിമോൻ ,ജാൻവി ബൈജു, ഗോപിക ഗൗരി കൊച്ചുപ്രേമൻ, ജയൻ ചേർത്തല, MR ഗോപകുമാർ, ബിജു സോപാനം, ജയകുമാർ, സാജൻ പള്ളുരുത്തി, ടോം ജേക്കബ്, ആൽബർട്ട് അലക്സ്, മഞ്ജു വിജീഷ്, കവിത, സൂരജ് സജീവ്, അഭിനന്ദ്, അഭിനവ് എന്നിവർക്കൊപ്പം മുൻ ആരോഗ്യമന്ത്രി KK ശൈലജ ടീച്ചറും മുൻ കൃഷിമന്ത്രി VS സുനിൽ കുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ വന്നിരുന്നു.

2022 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ശ്രീലാല്‍ ദേവരാജ്, പ്രേമ പി.തെക്കേക്ക് എന്നിവര്‍ നിര്‍മ്മിച്ചു രാജീവ് നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റര്‍, കെ.എസ് എഫ് ഡി സി നിര്‍മ്മിച്ച് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നീ ചിത്രങ്ങള്‍ക്ക്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി രാജീവ് നാഥ്, ശ്രൂതി ശരണ്യം എന്നിവര്‍ പങ്കിടും. മഹേഷ് നാരായണന്‍ ആണ് മികച്ച സംവിധായകന്‍ (ചിത്രം:അറിയിപ്പ്). അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബന്‍ മികച്ച നടനായി. ദര്‍ശന രാജേന്ദ്രനാണ് (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം) മികച്ച നടി. കെ.പി.കുമാരന് ചലച്ചിത്രരത്നം.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരന് നല്‍കും. തെന്നിന്ത്യന്‍ സിനിമയിലും മലയാളത്തിലും 50 വര്‍ഷത്തിലധികമായി സിനിമയുടെ സകലമേഖലകളിലും നിറഞ്ഞു നില്‍ക്കുന്ന കമല്‍ ഹാസന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. അഭിനയ ജീവിതത്തില്‍ റൂബി ജൂബിലി തികയ്ക്കുന്ന നടന്‍വിജയരാഘവന്‍, രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ നടി ശോഭന, നടന്‍, നര്‍ത്തകന്‍, ശബ്ദകലാകാരന്‍ എന്നീ നിലകളിലെല്ലാം മുപ്പത്തെട്ടു വര്‍ഷത്തോളമായി സിനിമയില്‍ സജീവമായ വിനീത്, മലയാള സിനിമാ പോസ്റ്റര്‍ രൂപകല്‍പനയില്‍ വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന തിരക്കഥാകൃത്തുകൂടിയായ ഗായത്രി അശോകന്‍, സിനിമയ്ക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ച മുതിര്‍ന്ന നടന്‍ മോഹന്‍ ഡി കുറിച്ചി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 82 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ്് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എം.എഫ്. തോമസ്, എ ചന്ദ്രശേഖര്‍, ഡോ.അരവിന്ദന്‍ വല്ലച്ചിറ, സുകു പാല്‍ക്കുളങ്ങര, അഡ്വ. പൂവപ്പള്ളി രാമചന്ദ്രന്‍ നായര്‍, പ്രഫ.വിശ്വമംഗലം സുന്ദരേശന്‍, ബാലന്‍ തിരുമല, ജി. ഗോപിനാഥ്, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button