കെന്നഡി എഴുതിയത് ചിയാൻ വിക്രത്തെ മനസ്സിലോർത്ത്, പക്ഷേ സമീപിച്ചപ്പോൾ പ്രതികരിച്ചില്ലെന്ന് സംവിധായകൻ അനുരാഗ് കശ്യപ്.
ഈ സിനിമ എഴുതുമ്പോൾ വിക്രം മനസ്സിൽ ഉണ്ടായിരുന്നു, അതുകൊണ്ടാണ് ചിത്രത്തിന് കെന്നഡി എന്ന് പേരിട്ടതെന്നും സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞു.
സംവിധായകൻ അനുരാഗ് കശ്യപ് തന്റെ ചിത്രമായ കെന്നഡിയുടെ പ്രീമിയർ കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരുങ്ങുകയാണ്. സണ്ണി ലിയോണും രാഹുൽ ഭട്ടും അഭിനയിക്കുന്ന ചിത്രം ബുധനാഴ്ച പ്രീമിയർ ചെയ്യും. എന്നാൽ കെന്നഡിയുടെ ആദ്യ ചോയ്സ് രാഹുൽ ഭട്ടായിരുന്നില്ലെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ സിനിമയുമായി ഞാൻ വിക്രത്തെ സമീപിച്ചു, അദ്ദേഹം ഒരിക്കലും പ്രതികരിച്ചില്ല, അതിനാൽ ഞാൻ രാഹുലിന്റെ അടുത്തെത്തുകയായിരുന്നുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
എന്നാൽ ആ സമയത്ത് അദ്ദേഹം മുൻകൂട്ടി നിശ്ചയിച്ച കുറച്ച് സിനിമകൾ ചെയ്യേണ്ടിയിരുന്നു, തന്റെ ജീവിതത്തിന്റെ എട്ട് മാസമാണ് അദ്ദേഹം കെന്നഡിക്ക് നൽകിയതെന്നും അനുരാഗ് കശ്യപ്.
രാഹുലെന്ന നടന്റെ ആത്മാർത്ഥത, ആ വേഷത്തോടുള്ള അർപ്പണം അവിശ്വസനീയമായിരുന്നുവെന്നും സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞു. ഫിലിം ഗാലയുടെ മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിന് കീഴിൽ കെന്നഡി പ്രദർശിപ്പിക്കും. ഇതിന് മുമ്പ്, അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗാങ്സ് ഓഫ് വാസിപൂർ 2012 ലെ കാൻ ഡയറക്ടേഴ്സ് ഫോർട്ട്നൈറ്റിൽ പ്രദർശിപ്പിച്ചിരുന്നു.
Post Your Comments