2000 രൂപയുടെ നോട്ട് പിൻവലിച്ചത് മികച്ച കാര്യമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. കള്ള നോട്ട് കൈയ്യിൽ ഉള്ളവരും, കള്ള പണം കൈയ്യിൽ ഉള്ളവരും ഈ തീരുമാനത്തെ എതിർക്കും, കാരണം അവർ ബാങ്കിൽ എന്ത് പറഞ്ഞു ചെല്ലുമെന്നും നടൻ ചോദിക്കുന്നു.
2000 രൂപയുടെ വെറും 10,000 എണ്ണം നോട്ടുകൾ മാറുവാൻ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവൻ ഹൃദയാഘാതം മൂലം മരിച്ചു. 2,000 രൂപയുടെ വെറും 800 എണ്ണം നോട്ടുകൾ മാറാൻ പോയ പാവപെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു.
അയ്യോ ഇന്ത്യയിൽ ഫാസിസം, സെക്കുലറിസം കൂടി, പാവം കള്ളപണക്കാരെ, കള്ള നോട്ട് അടിക്കുന്നവരെ ജീവിക്കുവാൻ സമ്മതിക്കുന്നില്ല, ഒടിവായോയെന്നും രക്ഷിക്കണേയെന്നും കരയുന്നത് കാണാമെന്നും നടൻ പരിഹസിച്ചു.
കുറിപ്പ് വായിക്കാം
2000 രൂപയുടെ നോട്ട് ഈ സെപ്റ്റംബർ മാസത്തോടെ കേന്ദ്ര സർക്കാർ പിൻവലിക്കാനുള്ള തീരുമാനം വളരെ മികച്ചതാണ്. 2000 രൂപയുടെ അച്ചടി കുറേ 5 വർഷങ്ങളായി ഘട്ടംഘട്ടമായി കുറച്ചു; എന്നാല്‍ 2000- ത്തിന്റെ കള്ളനോട്ടുകള്‍ പെരുകി തുടങ്ങി. പലരുടെയും കൈയ്യിലും കള്ള പണം കൂടി തുടങ്ങി, അതുകൊണ്ടാണ് ഇപ്പൊൾ 2000 രൂപയുടെ നോട്ട് നിരോധനം വേണ്ടി വന്നത്.
എന്റെ കയ്യില്‍ ചില 2000 രൂപ നോട്ടുകൾ ഉണ്ടേ. പക്ഷേ അവയെല്ലാം RBI അച്ചടിച്ചതാണ്, അത് ഞാൻ നിയമപ്രകാരം സമ്പാദിച്ചതാണ്. അതിനാൽ ഏത് ബാങ്കിൽ കൊടുത്തും അത് മാറ്റി എടുക്കാം. എന്നാല്‍ കള്ള നോട്ട് കൈയ്യിൽ ഉള്ളവരും, കള്ള പണം കൈയ്യിൽ ഉള്ളവരും ഈ തീരുമാനത്തെ എതിർക്കും, കാരണം അവർ ബാങ്കിൽ എന്ത് പറഞ്ഞു ചെല്ലും ?
പണത്തിൻ്റെ ഉറവിടം ചോദിച്ചാൽ എന്ത് പറയും ? മാറിയെടുക്കാൻ സമയമുണ്ട്, ആർക്കും ആശങ്ക വേണ്ട. ബാങ്കിൽ കൊടുത്തു പൈസ മാറ്റിയെടുക്കാൻ മാത്രമേ പറഞ്ഞുള്ളൂ. ആരോടും 2000 രൂപ നോട്ട് കീറി കളയുവാൻ പറഞ്ഞിട്ടില്ല.
ഏതു നോട്ടും കുറച്ചു വർഷങ്ങൾക്കു ശേഷം ഈ രീതിയിൽ പിൻവലിക്കണം. എന്നാല്‍ മാത്രമേ കള്ള പണം, കള്ള നോട്ടടി നിയന്ത്രിക്കുവാൻ പറ്റൂ. പക്ഷേ അതിൻ്റെ ആളുകൾ ഇതിനെ വിമർശിക്കും, കരയും, അത് പ്രശ്നമാക്കേണ്ട. ഇനി കേരളത്തിലെ ചാനലുകളിൽ വരുവാൻ സാധ്യത ഉള്ള വാർത്തകൾ, 2000 രൂപയുടെ വെറും 10,000 എണ്ണം നോട്ടുകൾ മാറുവാൻ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവൻ ഹൃദയാഘാതം മൂലം മരിച്ചു, 2,000 രൂപയുടെ വെറും 800 എണ്ണം നോട്ടുകൾ മാറാൻ പോയ പാവപെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു, അയ്യോ ഇന്ത്യയിൽ ഫാസിസം, സെക്കുലറിസം കൂടി,പാവം കള്ളപണക്കാരെ, കള്ള നോട്ട് അടിക്കുന്നവരെ ജീവിക്കുവാൻ സമ്മതിക്കുന്നില്ല. ഒടിവായോ, രക്ഷിക്കണേ. – സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments