വിവാഹത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി ബോളിവുഡ് നടി അമൃത. നടി അമൃത റാവുവും ആർജെ അൻമോളും 2014 ലാണ് വിവാഹിതരായത്.
ദമ്പതികൾ അവരുടെ വ്ലോഗിൽ, 1.5 ലക്ഷം രൂപയെന്ന തീരെ കുറഞ്ഞ ബജറ്റിൽ ക്രമീകരിച്ച വിവാഹമായിരുന്നു തങ്ങളുടേത് എന്ന് പറഞ്ഞപ്പോഴാണ് ആരാധകർക്കു പോലും ഈ സീക്രട്ട് മനസ്സിലായത്.
വിവാഹ്, മെയ് ഹൂ നാ, ഇഷ്ക് വിഷ്ക് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയാണ് അമൃത റാവു. 9 വർഷം മുൻപാണ് ഇരുവരും രഹസ്യമായി ഇസ്കോൺ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്.
തങ്ങളുടെ യൂട്യൂബ് ചാനലായ കപ്പിൾ ഓഫ് തിംഗ്സിലൂടെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വിവാഹത്തിനാവശ്യമായ തങ്ങളുടെ വസ്ത്രങ്ങൾ, വേദി, മറ്റ് ചെലവുകൾ എന്നിവ ഉൾപ്പെടുന്ന എല്ലാത്തിനുമായി വെറും 1.5 ലക്ഷം രൂപ മാത്രമാണ് തങ്ങളുടെ വിവാഹത്തിന് ചെലവഴിച്ചതെന്ന് അമൃതയും അൻമോളും അവരുടെ വ്ലോഗിൽ വെളിപ്പെടുത്തി.
ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാൻ ഞാൻ ആഗ്രഹിച്ചില്ലെന്നും നടി വ്യക്തമാക്കി. “വിവാഹം സ്നേഹമാണെന്ന് ഞങ്ങൾ എല്ലായ്പ്പോഴും വിശ്വസിക്കുന്നു. പണം ഒരു പ്രദർശനവസ്തുവല്ല, ഞങ്ങളുടെ വിവാഹത്തിൽ ഞങ്ങളുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടാകാവൂ എന്ന് ഞങ്ങൾ ആഗ്രഹിച്ചു, കൂടാതെ വിവാഹത്തിന് അധികം പണം ചിലവഴിച്ചില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ വിവാഹം ഞങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണ്, അത് സുതാര്യമായ രീതിയിൽ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുകയും നടത്തുകയും ചെയ്തു, ഞങ്ങളുടെ വിവാഹം മറ്റ് ദമ്പതികളെ അവരുടെ കഴിവിനനുസരിച്ച് വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കുമെങ്കിൽ ഞങ്ങൾ തൃപ്തരാകും” എന്നും ഇരുവരും കുറിച്ചു.
Post Your Comments