എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വന്ന സാഹചര്യത്തിൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി. 99.70% ആണ് വിജയശതമാനം ഇത്തവണ.
ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റുമെന്നാണ് നടൻ തന്റെ കുറിപ്പിൽ പറയുന്നത്.
കൂടാതെ പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും താരം പറയുന്നു.
കുറിപ്പ് വായിക്കാം
പരീക്ഷയെഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവുമില്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ പറ്റും.
അല്ലാത്ത കാലത്തോളം നമ്മൾ തോൽക്കുന്നവരും ജയിക്കുന്നവരുമായ വിവേചനമുള്ള ഒരു സമൂഹമായി മാറും.
എല്ലാവർക്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം, എല്ലാ അറിവുകളും ആരെയും തോൽപ്പിക്കാനാവരുത്.
തോറ്റുപോയ ആരും ഇല്ലാത്ത കാലത്തെ, നിങ്ങൾ ജയിച്ചവർ ആവുകയുള്ളു യഥാർത്ഥ വിജയികൾ ആവുകയുള്ളു.
Post Your Comments