ബോളിവുഡ് താരം കങ്കണയാണ് എമർജൻസി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അടിയന്തിരാവസ്ഥ കാലമാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഇന്ദിരാഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിച്ചത്.
ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ പൂർത്തിയായ ശേഷം ടോളിവുഡ് സ്റ്റാർ റൈറ്റർ വിജയേന്ദ്ര പ്രസാദിനെ കങ്കണ ആദ്യ കോപ്പി കാണിച്ചു. സംവിധായകൻ രാജമൗലിയുടെ പിതാവാണ് അദ്ദേഹം.
റിതേഷ് ഷായാണ് ചിത്രം സംവിധാനം ചെയ്തത്. വിജയേന്ദ്ര പ്രസാദിനൊപ്പം എഡിറ്റിംങ് കഴിഞ്ഞ്, ചിത്രം കാണുന്നത് പോസ്റ്റ് ചെയ്തുകൊണ്ടാണ് കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സംഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും കങ്കണ വ്യക്തമാക്കി.
സിനിമ കാണുമ്പോൾ വിജയേന്ദ്ര പ്രസാദ് പലതവണ കണ്ണീർ പൊഴിച്ചിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു. സിനിമ മുഴുവനും കണ്ടതിന് ശേഷം വിജയേന്ദ്ര പ്രശംസിച്ചതായും കങ്കണ പറഞ്ഞു.
വിജയമായി തീർന്ന മണികർണികയ്ക്ക് ശേഷം നടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തന്റെ സമ്പാദ്യമെല്ലാം ഈ ചിത്രത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. എമർജൻസി ഒക്ടോബർ 20 ന് റിലീസ് ചെയ്യും.
തന്റെ ഗുരുക്കൻമാരുടെ എല്ലാം അനുഗ്രഹത്താൽ എമർജൻസി എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടക്കുകയാണെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Post Your Comments