ബിഗ് ബോസ് മലയാളം സീസണ് 4ല്‍ നിന്നും പുറത്താക്കപ്പെട്ട റോബിന് രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം അഞ്ചാം സീസണിൽ അതിഥിയായി എത്തിയിരുന്നു. മുൻ താരം രജിത് കുമാറും ഷോയിലേയ്ക്ക് എത്തിയിരുന്നു. എന്നാൽ ഷോയിലെ നിയമങ്ങൾ തെറ്റിച്ച റോബിനെ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കി.
read also: എന്നെ അഞ്ച് ദിവസത്തേക്കാണ് വിളിച്ചത്, വലിയ തുക തന്നു: റോബിന്റെ പല പരാമര്‍ശങ്ങളും തള്ളി രജിത് കുമാർ
റോബിന്റെ രണ്ടാം പുറത്താകൽ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. ഇപ്പോഴിതാ റോബിന്റെ പുറത്താകലില്‍ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ് മുന്‍ സുഹൃത്തായ ശാലു പേയാട്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ശാലുവിന്റെ പ്രതികരണം. ടെ ദൈവം ഉണ്ട് കെട്ടാ. കര്‍മ്മ എന്നായിരുന്നു ശാലുവിന്റെ പ്രതികരണം. തുടർന്ന് പങ്കുവച്ച വീഡിയോയിൽ ശാലു പേയാട് പറയുന്നതിങ്ങനെ,
‘നല്ല ജോലിത്തിരക്കാണ്. പക്ഷെ ഇന്നത്തെ ദിവസം സ്റ്റോറി ഇടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഇതുപോലൊന്ന് ഇടാന്‍ പറ്റിയെന്ന് വരില്ല. ഇത് ദൈവമായിട്ട് കൊണ്ട് തന്നതാണ്. ഇതാണ് പറയുന്നത് അവനവന് ചെയ്യുന്ന ഉഡായിപ്പുകളൊക്കെ അവനവന് തന്നെ വന്നു ചേരുമെന്ന്. സത്യമായിട്ടും ഞാന്‍ മനസാവാചാ അറിയാത്തൊരു കാര്യത്തിനാണ് എന്നെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്. എല്ലാം കള്ളത്തരങ്ങളായിരുന്നു. രണ്ടു പേരും കൂടെ നാടകം കളിക്കുകയായിരുന്നു.
അതിന്റെ സത്യാവസ്ഥ എല്ലാവര്ക്കും അറിയാം. പക്ഷെ ഇപ്പോഴും വിശ്വസിക്കാത്തവരുണ്ട്. എനിക്ക് ഭയങ്കര സന്തോഷമായി. ഇത്രയേയുള്ളൂ. ദൈവം എന്ന് പറയുന്നത് ആരുടേയും കുടുംബസ്വത്തല്ല. ദൈവം ഇങ്ങനെയാണ്. ദൈവത്തിന് അറിയാം. പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും. യെട്ടനെ പൊട്ടന് ചതിച്ചാല്‍ പൊട്ടന് ദൈവം കൊടുക്കും എന്ന് പറയും. എന്തായാലും ഞാന്‍ വളരെ ഹാപ്പിയാണ്. ഇമ്മാതിരി വേട്ടാവളിയന്മാരുടെ അടുത്ത് എനിക്ക് റിവഞ്ചുമില്ല ഒരു കോപ്പുമില്ല ഇനി’ – ശാലു പേയാട് പറഞ്ഞു.
Post Your Comments