Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsMollywoodWOODs

തിയേറ്ററിൽ ഏത് സിനിമ ഇടണമെന്ന് അവരാണ് തീരുമാനിക്കുന്നത്, അനീഷ് ഉപാസനയുടെ കത്ത്‌ വായിച്ചു: ജൂഡ് ആന്റണി

അനുരാഗവും, ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ്

ജാനകി ജാനേ എന്ന തന്റെ സിനിമയും മറ്റ് ഏതാനും ചിത്രങ്ങളും തിയേറ്ററുകാർ പ്രദ​ർശന സമയം അടക്കം നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ ചിത്രത്തെയും ലാഭത്തെയുമെല്ലാം ബാധിക്കുന്നു എന്ന് തുറന്ന് പറഞ്ഞ് അനീഷ് ഉപാസന എത്തിയിരുന്നു.

2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും( working days) ചെയ്യുന്ന തീയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്.

എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തീയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും അനീഷ് തന്റെ കുറിപ്പിലൂടെ പറഞ്ഞിരുന്നു.

ഇപ്പോൾ അതിന് മറുപടി കുറിപ്പുമായി വന്നിരിക്കുന്നത് സംവിധായകൻ ജൂഡ് ആന്റണിയാണ്.

കുറിപ്പ് വായിക്കാം

എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു .

അനുരാഗവും, ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ്. എല്ലാവരും അധ്വാനിക്കുന്നവരാണ്. തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവർക്കുണ്ട്.

ജനങ്ങൾ വരട്ടെ, സിനിമകൾ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം. സ്നേഹം മാത്രം.

shortlink

Related Articles

Post Your Comments


Back to top button