കഴിഞ്ഞ ദിവസമാണ് മതസ്ഥാപനത്തിൽ പതിനേഴ് വയസുള്ള ആസ്മിയ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേരാണ് രംഗത്തെത്തിയത്.
ആസ്മിയക്ക് നീതി കിട്ടണം, ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുട്ടിയുടെ മരണ കാരണമറിയാൻ പൊതു സമൂഹത്തിനവകാശമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി നിജ സ്ഥിതി പുറത്ത് കൊണ്ടുവരണമെന്ന് സംവിധായകൻ എംഎ നിഷാദ് ആവശ്യപ്പെട്ടു.
കുറിപ്പ് വായിക്കാം
ഒരു മതസ്ഥാപനത്തിൽ (മദ്രസ) വെച്ച് മരണപ്പെടുന്നു. ബാലരാമപുരത്തെ മത പഠന സ്ഥാപനത്തിലാണ്, ഈ സഹോദരിയെ മരിച്ച നിലയിൽ ആ കുട്ടിയുടെ മാതാവ് കണ്ടത്.
ഈ മരണത്തിൽ ദുരൂഹതയുണ്ട് എന്ന സംശയം ബലപ്പെട്ടിരിക്കുന്നു. ആസ്മിയക്ക് നീതി കിട്ടണം. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുട്ടിയുടെ മരണ കാരണമറിയാൻ പൊതു സമൂഹത്തിനവകാശമുണ്ട്.
സമഗ്രമായ അന്വേഷണം നടത്തി നിജ സ്ഥിതി പുറത്ത് കൊണ്ടുവരണം.
Post Your Comments