CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

വിവാദമായി തമിഴ് ചിത്രം ‘ഫർഹാന’: നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

ചെന്നൈ: തിയേറ്റർ റിലീസിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ട് ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം. നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘ഫര്‍ഹാന’യുടെ ഉള്ളടക്കം എന്ന ആരോപണമുയര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐശ്വര്യക്ക് പൊലീസ് സംരക്ഷണം നല്‍കിയത്. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പ്രതികരിച്ചു. ചില വിദേശ രാജ്യങ്ങളില്‍, മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

ആരേയും കിട്ടാത്തതുകൊണ്ടാണോ നവ്യയെ വിളിച്ചത്? നവ്യയെ എയറിലാക്കാൻ നോക്കിയ അവതാരകയ്ക്ക് നടിയുടെ കിടിലം മറുപടി

മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഓഡിറ്റ് നിയമങ്ങള്‍ കര്‍ശനമാണ്. എന്നാൽ ഈ രാജ്യങ്ങളിൽ ‘ഫര്‍ഹാന’ സെന്‍സര്‍ ചെയ്ത് പ്രശ്‌നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. ‘ഫര്‍ഹാന’ ഒരു വിവാദ ചിത്രമല്ലെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.

ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’. ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button