സോഷ്യൽ മീഡിയയിൽ സജീവമായ ഗായികയാണ് അഭയ ഹിരണ്മയി. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ചെത്തിയ അഭയ ജീവിതത്തില്‍ താങ്ങായി തണലായി നിന്ന അച്ഛന്റെ ഓര്‍മ്മകളില്‍ അഭയ പങ്കിട്ട വാക്കുകള്‍ ആണ് വൈറലായി മാറുന്നത്.
‘സംഭവബഹുലമായ 2 വര്‍ഷം. നഷ്ടങ്ങളുടെയും വേദനകളുടെയും കണക്കെടുപ്പില്‍ ഏതാണ് മികച്ച നഷ്ടം എന്ന് മനസിലാക്കാന്‍ വലിയ കഷ്ടപ്പാടൊന്നും ഉണ്ടായില്ല. ഇപ്പോള്‍ അച്ഛനെക്കുറിച്ചു സംസാരിക്കുമ്ബോള്‍ കണ്ണുകള്‍ നിറയുന്നില്ല എന്ന വളര്‍ച്ചയിലേക്ക് എത്തിയിട്ടുണ്ട് ..ചിലപ്പോള്‍ ഇതു മരണം വരെയുള്ള വേദനയായതുകൊണ്ടാകാം.പൊരുത്തപെട്ടിട്ടുണ്ട്.
നിങ്ങളുടെ മകളെ കുറിച്ച് നിങ്ങള്‍ക്ക് ഒരു കാര്യം ഉറപ്പിക്കാം..ഒരിക്കലും തളര്‍ന്നു ഇരുന്നിട്ടില്ല ഇരുന്നപ്പോഴൊക്കെ ഇരട്ട കരളോടെ ഉയര്‍ന്നു വരാന്‍ ശ്രമിച്ചിട്ടേ ഉള്ളു. നിങ്ങളുടെ മകള്‍ അവളുടെ മഹത്തായ യാത്ര ആരംഭിച്ചു, അവള് ഒരു വജ്രം പോലെ തിളങ്ങാന്‍ തുടങ്ങിയിരിക്കുന്നു.നിങ്ങള്‍ എപ്പോഴും എന്നെക്കുറിച്ച് സ്വപ്നം കണ്ടതുപോലെ ഞാന്‍ എത്തും. അതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം അച്ഛാ. അധികം വൈകാതെ. പറയാന്‍ ആകാത്ത അത്രയും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു.’- എന്നായിരുന്നു അഭയ കുറിച്ചത്.
Post Your Comments