കൊച്ചി: ജൂഡ് ആന്തണി ചിത്രം ‘2018’ എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി കളക്ഷന്‍ നേടിയിരുന്നു. ഇതിനോടകം 93 കോടി രൂപയാണ് ചിത്രം നേടിയത്. ഇപ്പോൾ, ചിത്രത്തിന്റെ ഭാഗമായതിനെ ഭാഗ്യമായി വിശേഷിപ്പിച്ചിരിക്കുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്. മലയാള സിനിമയുടെ ഭാഗമായതിനാല്‍ താന്‍ അഭിമാനിക്കുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘2018 എന്ന ചിത്രത്തില്‍ ചെറിയൊരു ഭാഗത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഭാഗം മാത്രമേ ഇതുവരെ കണ്ടിരുന്നുള്ളു. കാത്തിരിപ്പിന് ഒടുവില്‍ ഇന്നലെയാണ് സിനിമ കാണാനായത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിക്കുന്നത്. ജൂഡ് അടക്കം ഈ സിനിമയുടെ ഭാഗമായ പലരും എന്റെ സുഹൃത്തുക്കളാണ്, ഇത്രയും കഴിവുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു എന്നത് തന്നെ അഭിമാനമാണ്.
ഈ കാലത്ത് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു. തീര്‍ച്ചയായും ഒരു വ്യവസായമെന്ന നിലയില്‍ നാം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. എങ്കിലും. എല്ലാറ്റിനുമുപരിയായി, നാമെല്ലാവരും ഉൾപ്പെടുന്ന ഈ മനോഹരമായ കലാരൂപത്തിന് തങ്ങളുടെ വിയർപ്പും രക്തവും നൽകാൻ ആവേശഭരിതരായ ആയിരക്കണക്കിന് ആളുകൾ ഇവിടെയുണ്ട്.’
Post Your Comments