ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ് 2018 എന്നും മലയാള സിനിമയിൽ അധികം കാണാത്ത ആഖ്യാന ശൈലിയിലൂടെ പ്രളയകാല കേരളത്തെ ദൃശ്യവൽക്കരിച്ചിരിക്കുന്നു എന്നും സന്ദീപ് കുറിച്ചു. ജൂഡ് ഞെട്ടിച്ചുവെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
‘2018 കണ്ടു. മലയാള സിനിമയിൽ അധികം കാണാത്ത ആഖ്യാന ശൈലിയിലൂടെ പ്രളയകാല കേരളത്തെ ദൃശ്യവൽക്കരിച്ചിരിക്കുന്നു. പ്രിയപ്പെട്ട ജൂഡ്, ഞെട്ടിച്ചു കളഞ്ഞു. അഭിനന്ദനങ്ങൾ. പ്രിയ ആന്റോ ജോസഫ് … താങ്കളെടുത്ത റിസ്കിന് ഫലം ലഭിച്ചിരിക്കുന്നു. മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ, ഒപ്പം പ്രളയം നമ്മിൽ നിന്ന് തട്ടിയെടുത്ത കൂടപ്പിറപ്പുകളെ ഓർക്കാനൊരു അവസരവും’, സന്ദീപ് വാര്യർ വ്യക്തമാക്കി.
അതേസമയം, പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി ജൂഡ് ആന്‍റണി ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ് ഇപ്പോള്‍. രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 2018, 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന് ഉറപ്പാണെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.
Post Your Comments