സ്ത്രീ – പുരുഷ വേര്‍തിരിവ് സിനിമയില്‍ പാടില്ലെന്ന് നടി നിഖില വിമല്‍. യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്താണെന്ന് ചോദിക്കുന്നവർ പുരുഷ പങ്കാളിത്തത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
READ ALSO: ‘നല്ലൊരു ഗായികയായിരുന്നു പറഞ്ഞിട്ട് കാര്യമില്ല, വിധി’: വിമര്‍ശകന് മറുപടിയുമായി അഭയ ഹിരണ്‍മയി
നിഖിലയുടെ വാക്കുകൾ ഇങ്ങനെ,
സിനിമയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്താണെന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍, പുരുഷ പങ്കാളിത്തത്തെക്കുറിച്ച് ആരും ചോദിക്കാറില്ല. എപ്പോഴും സിനിമ കൂട്ടായ്മയുടെ ഫലമാണ്. പുരുഷപക്ഷ സിനിമ എന്ന് ഒരു കമേഴ്സ്യല്‍, മാസ് സിനിമകളെയും ആരും വിളിക്കാറില്ല. അതിനാല്‍ സ്ത്രീപക്ഷ സിനിമ എന്ന് പറയേണ്ട ആവശ്യമില്ല. സ്ത്രീ–-പുരുഷ വേര്‍തിരിവ് എപ്പോള്‍ ഇല്ലാതാവുന്നോ അപ്പോള്‍ മാത്രമേ എല്ലാവരും സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങുകയുള്ളൂ. സിനിമയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ സ്ഥാനം നല്‍കണമെന്നും നിഖില പറഞ്ഞു.
Post Your Comments