CinemaLatest NewsMollywoodWOODs

പ്രളയം സെറ്റിട്ടത് 12 ഏക്കർ പുരയിടത്തിൽ, ഡാമും തോടും അടക്കം ആർട്ട് വർക്ക്: ‘2018’ സിനിമയുടെ അണിയറ വിശേഷങ്ങൾ

പ്രളയം ചിത്രീകരിക്കുവാനായി 4 ടാങ്കുകളടക്കം തയ്യാറാക്കി

കേരളത്തിലുണ്ടായ പ്രളയം പ്രമേയമാക്കിയ 2018 സിനിമ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. 100 കോടിയിലേക്കുള്ള കുതിപ്പിലാണ് ചിത്രം.

ടൊവിനോയും, കുഞ്ചാക്കോ ബോബനും, ആസിഫ് അലിയുമടക്കം പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. 2018 എന്ന ചിത്രം എങ്ങനെ ചിത്രീകരിച്ചു എന്ന് വിശദീകരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ കലാസംവിധായകനായ മോഹൻ ദാസും, ഛായാ​ഗ്രഹകനായ അഖിൽ ജോർജും എഡിറ്റർ ചമൻ ചാക്കോയും തങ്ങൾ സിനിമ ചിത്രീകരിച്ച വിധം തുറന്ന് പറഞ്ഞിരിക്കുകയാണ്.

വൈക്കത്ത് 12 ഏക്കറോളം വരുന്ന പുരയിടത്തിലാണ് സിനിമയ്ക്ക് സെറ്റിട്ടത്. പ്രളയം ചിത്രീകരിക്കുവാനായി 4 ടാങ്കുകളടക്കം തയ്യാറാക്കി. എന്നാൽ രണ്ട് തവണ ടാങ്ക് പൊട്ടി സിനിമാ ചിത്രീകരണം മുടങ്ങിയെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.14 വീടുകൾ മുൻഭാ​ഗവും പിൻഭാ​ഗവും വേറെ വേറെയാക്കി 28 വീടുകളാക്കി ചിത്രീകരണം തുടങ്ങി.

ആർട്ട് സംഘം കൈകൊണ്ട് നിർമ്മിച്ച ഹെലികോപ്റ്ററാണ് ഉപയോ​ഗിച്ചത്. ജൂഡ് ആന്റണി ജോസഫ് ചിത്രം പ്രേക്ഷകർ എറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകർ പങ്കുവക്കുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button