
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബോളിവുഡ് താരമാണ് നടി ഉർഫി ജാവേദ്. ഫാഷൻ രംഗത്ത് ഇതുവരെയാരും പരീക്ഷിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് താരം ഓരോ പരിപാടിക്കും എത്താറുള്ളത്. ഓരോ തവണ ആളുകൾ വിമർശിക്കുമ്പോഴും കൂടുതൽ ഗ്ലാമറസായാണ് താരം വീണ്ടുമെത്തി മറുപടി നൽകിയിരുന്നത്. ഫാഷന്റെ പേരിൽ അൽപ്പവസ്ത്രവുമായി വേദികളിലെത്തുന്നു എന്നാണ് ജനങ്ങൾ ഉർഫിയെ വിമർശിക്കാറുള്ളത്. അത്തരത്തില്‍ താരം അടുത്തിടെ ഒരു ഫാഷന്‍ പരീക്ഷണം കാരണം ഒരു ചായകുടിക്കാൻ കഴിയാത്ത അവസ്ഥയിലായി ഉര്‍ഫി.
ചായ കുടിക്കാൻ ബുദ്ധിമുട്ടുന്നതിന്റെ വീഡിയോ ഉർഫി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ചായ വളരെ പ്രാധാന്യമുള്ളതാകുമ്പോൾ’ എന്ന കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പങ്കുവച്ചത്. മുൻവശം ബാരിക്കേഡ് പോലെയിരിക്കുന്ന വസ്ത്രമാണ് ഉര്‍ഫി വീഡിയോയിൽ ധരിച്ചിരിക്കുന്നത്. മുഖം വരെ ഷീല്‍ഡ് പോലെയുള്ള വസ്തു മൂലം മറഞ്ഞിരിക്കുന്നു. ഇത് കാരണം ഉർഫിക്ക് ചായ കുടിക്കാൻ സാധിക്കുന്നില്ല. ഒടുവില്‍ ഒരുവശത്തേക്ക് മുഖം മാറ്റിയാണ് താരം ചായ കുടിക്കുന്നത്.
അടുത്തിടെ തന്റെ വസ്ത്രധാരണ രീതി മാറ്റുകയാണെന്ന് ഉർഫി പറഞ്ഞിരുന്നു. നിങ്ങളുടെ വികാരം വ്രണപ്പെടുന്ന രീതിയിലുള്ള വസ്ത്രധാരണം എന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിൽ മാപ്പ് തരണം എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നത്. ഇനി മുതൽ വേദികളിൽ നിങ്ങൾ പഴയ തന്നെ കാണുകില്ലെന്നും പുതിയ ഒരു ഉർഫിയെ ആകും കാണാൻ പോകുന്നതുമെന്നും താരം പറഞ്ഞിരുന്നു.
Post Your Comments