സിനിമയിലെ ലഹരി ബന്ധത്തെക്കുറിച്ച് താരങ്ങൾ വെളിപ്പെടുത്തൽ നടത്തിയത് വലിയ ചർച്ചയായ ഒന്നാണ്. ഒരു പ്രമുഖ നടന് ലഹരി ഉപയോഗം മൂലം പല്ല് പൊടിഞ്ഞ് പോയിത്തുടങ്ങിയെന്നു ടിനി ടോം പറഞ്ഞു. എന്നാൽ ആര്‍ക്കെതിരെയാണ് ഈ ആരോപണം എന്ന് വ്യക്തമാക്കണമെന്ന ആവശ്യവുമായി സംവിധായകന് എംഎ നിഷാദ് രംഗത്ത് എത്തി. ഇപ്പോഴിതാ ഈ പ്രശ്നത്തിൽ തന്നെ ചിലർ വിമര്‍ശിക്കുകയാണെന്നു സംവിധായകൻ പറയുന്നു.
മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് എംഎ നിഷാദിന്റെ തുറന്നു പറച്ചിൽ. സംവിധായകന് നാദിര്‍ഷയുടെ സഹോദരന് തനിക്കെതിരെ തിരിഞ്ഞെന്നാണ് നിഷാദ് ആരോപിക്കുന്നത്.
നിഷാദിന്റെ വാക്കുകൾ ഇങ്ങനെ,
ഇവിടെ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ എന്നെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞ് മെസേജ് ഓടി നടക്കുന്നുണ്ട്. ഞാനിത്തരം കാര്യങ്ങളില്‍ നിലപാടെടുക്കുന്നത് കൊണ്ടാണത്. തെളിവുകള്‍ ഉണ്ട്. ബന്ധപ്പെട്ട അതോറിറ്റികളെ അറിയിക്കും. ഔദ്യോഗികമായ വാട്സാപ്പ് ഗ്രൂപ്പിലല്ല. നാദിര്‍ഷയുടെ അനിയന് സമദ് ഉള്‍പ്പെടെയുള്ളവരാണ്. ഞാന്‍ പൊലീസില്‍ പരാതിപ്പെടാന്‍ പോവുകയാണ്. എന്നെ പച്ചത്തെറി വിളിക്കുന്നു.
എനിക്കിവരുമായി എന്തെങ്കിലും ബന്ധമുണ്ടോ. സിനിമ തുടങ്ങുന്നതിന് ഒരു ദിവസം മുമ്ബ് ചാന്‍സ് ചോദിച്ചു. ഞാന്‍ പറഞ്ഞു വേറെ സ്ഥലത്ത് നില്‍ക്കുകയാണെന്ന്. ഞാന്‍ പറഞ്ഞ് സോള്‍വ് ചെയ്ത് വിട്ടതാണ്. ചെറുക്കന് വെറുതെ ആവശ്യമില്ലാതെ ഇഷ്യൂ ഉണ്ടാക്കുന്നെന്ന് നാദിര്‍ഷയെ വിളിച്ച് പറഞ്ഞു. ഇതില്‍ നാദിര്‍ഷ നിരപരാധിയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്,’ എംഎ നിഷാദ് പറഞ്ഞു.
Post Your Comments