
ഡോക്ടർ വന്ദനയുടെ മരണത്തിൽ പ്രതിഷേധിച്ച് നടൻ സുരേഷ് ഗോപി. പോലീസുകാർക്ക് സംഭവത്തിൽ അനാസ്ഥയുണ്ടായെന്നും നടൻ വ്യക്തമാക്കി.
ദീർഘവീക്ഷണമില്ലാത്ത പണിയാണ് പോലീസുകാർ കാണിച്ചത്, ലഹരിക്കടിമയായ സന്ദീപിനെ എന്തുകൊണ്ട് ഡോക്ടറുടെ അടുത്ത് ഒറ്റക്കാക്കി പോലീസ് മാറിയെന്നും സുരേഷ് ഗോപി ചോദിച്ചു.
അവിടെ ഉണ്ടായിരുന്ന ഏതെങ്കിലും ഒരു പോലീസുകാരന്റെ പെങ്ങളായിരുന്നുവെങ്കിൽ ഇത്തരമൊരു അനാസ്ഥ കാണിക്കുമായിരുന്നോ എന്നും സുരേഷ് ഗോപി ചോദിച്ചു.
നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന സന്ദീപ് ദാസിന്റെ കുത്തേറ്റാണ് മുട്ടുചിറ സ്വദേശിനിയും ഡോക്ടറുമായ വന്ദന മരണപ്പെട്ടത്. ഡോക്ടറുടെ മരണത്തിൽ പ്രതിഷേധം കനക്കുകയാണ്. സിനിമാ – സീരിയൽ താരങ്ങളും ജനങ്ങളുമെല്ലാം സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
മനുഷ്യന്റെ ജീവിതത്തിന് കേരളത്തിൽ എന്ത് സുരക്ഷയാണ് ഉള്ളതെന്നാണ് നടി മംമ്ത ചോദിച്ചത്.
Post Your Comments